ഡോ. പി.പി. സൗഹൃദന്
സര്‍വജീവികളുടെയും മനസ് ഒരു ഇ മെയില്‍ കൊണ്ടെന്നപോലെ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നതിന് ഒരു കഥയുണ്ട.് കഥയല്ല, നടന്ന സംഭവം. ഒരിക്കല്‍ മഹാരാഷ്ട്രയിലെ ആശ്രമത്തില്‍ ഭഗവാന് ഷിര്‍ദ്ദിസായി ശിഷ്യന്മാരുമായി സംവദിക്കേ ഭിത്തിയില്‍ ഒരു പല്ലി ചിലച്ചു. അപ്പോള്‍ സര്‍വജ്ഞനായ ഭഗവാന് പറഞ്ഞു; ‘അവളുടെ സഹോദരി ഇപ്പോള്‍ വന്നുകൊണ്ടിരിക്കുകയാണ.് അതിന്റെ സന്തോഷമാണത്.’
അല്പം കഴിഞ്ഞപ്പോള്‍ ഔറംഗബാദില്‍ നിന്ന് ആശ്രമത്തിലേയ്ക്ക് ഒരു കുതിരവണ്ടി എത്തി. കുതിരക്കാരന് അതിന്റെ ജീനി കുടഞ്ഞപ്പോള്‍ അതില്‍ നിന്ന് ഒരു പല്ലി (ഗൗളി) പുറത്തുചാടി, ഭിത്തിയില്‍ ഇരുന്ന പല്ലിയുടെ അടുത്തേയ്ക്ക് കുതിച്ചെത്തി. പിന്നെ ഇരു സഹോദരിമാരും
പരസ്പരം സ്നേഹം പങ്കിട്ടു. കണ്ടു നിന്നവരെല്ലാവരും അത്ഭുതപ്പെട്ടു. (ഷിര്‍ദ്ദിസായി സത്ചരിതം അധ്യായം: 15).
ലളിതാസഹസ്രനാമത്തെ മനനനിദിധ്യാസനത്തിലൂടെ മനസ്സിരുത്തി ഉള്‍ക്കൊള്ളാതെ ഈ യാന്ത്രികയുഗത്തില്‍ അത് വെറുതേ ചൊല്ലുന്നതുകൊണ്ട് ഉദ്ദിഷ്ടഫലം ലഭിക്കില്ല.
ഓം സര്‍വേ ഭവന്തു സുഖിനഃ
സര്‍വേ സന്തു നിരാമയാഃ
സര്‍വേ ഭദ്രാണി പശ്യന്തു
മാ കശ്ചിദ് ദുഃഖഭാഗ് ഭവേത്!
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
‘കര്‍മണി വ്യജ്യതേ പ്രജ്ഞാ’ (കര്‍മത്തിലാണ് ബുദ്ധി പ്രസ്ഫുരിക്കുന്നത്); ‘ഗീര്‍ നഃ ശ്രേയഃ’ (വാക്കാണ് നമുക്ക് ശ്രേയസ്കരം); ഇവയുമായി നമുക്ക ്പ്രസ്തുത വചസ്സുകളെ താരതമ്യം ചെയ്ത് ഓര്‍ത്തുവയ്ക്കാം. യഥാക്രമം കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റേയും കേരള സര്‍വകലാശാലയുടേയും മുഖവാക്യമാണവ.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: