Categories: Samskriti

യുധിഷ്ഠിരന്റെ പട്ടാഭിഷേകം

അഭിഷേകത്തിനുള്ള ഒരുക്കങ്ങളെല്ലാം പെട്ടെന്നു പൂര്‍ത്തിയായി. യുധിഷ്ഠിരന്‍ പൊന്‍പീഠത്തില്‍ കിഴക്കോട്ടു തിരിഞ്ഞിരുന്നു. കൃഷ്ണനും സാത്യകിയും മുന്നിലിരുന്നു. ഭീമാര്‍ജ്ജുനന്മാര്‍ ഇരുവരും രാജാവിനെ നടുക്കാക്കിയിരുന്നു. പൊന്നുപതിച്ച ആനക്കൊമ്പു പീഠത്തില്‍സഹദേവനും നകുലനും കുന്തിയുമിരുന്നു. സുധര്‍മ്മാവും വിദുരരും സൗമ്യനും ധൃതരാഷ്ട്രനും പ്രത്യേകം തിളങ്ങുന്ന പീഠങ്ങളില്‍ ഉപവിഷ്ഠരായി. യുയുത്സു, സഞ്ജയന്‍, ഗാന്ധാരീദേവി എന്നിവര്‍ ധൃതരാഷ്ട്രന്റെ സമീപത്തെ പീഠങ്ങളില്‍ ഇരുന്നു.

യുദ്ധത്തില്‍ ബന്ധുജനങ്ങളും സാമന്ത രാജാക്കന്മാരും ഒക്കെ കൊല്ലപ്പെട്ടത് തങ്ങളുടെ രാജലോഭത്തിന്റെ ദുഷ്ഫലമാണെന്നു കണ്ട് വില പിച്ചുകൊണ്ടിരുന്ന യുധിഷ്ഠിരനെ കൃഷ്ണനും വ്യാസനും സഹോദരന്മാരും നിരന്തരം മാറി മാറി ഉപദേശിച്ച് ശോകത്തില്‍നിന്നു കരയേറ്റി.  വ്യാസനും കൃഷ്ണനും ഉപദേശിച്ചതനുസരിച്ച് കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി ഉചിതമായ ശ്രാദ്ധകര്‍മ്മങ്ങളനുഷ്ഠിക്കയും അശ്വമേധരാജസൂയാദി യജ്ഞങ്ങളും ബ്രാഹ്മണപൂജകളും നടത്തി പാപമുക്തിവരുത്തിയ ശേഷം സമൃദ്ധമാകുന്ന രാജ്യം ഭരിക്കാമെന്നും തീരുമാനിച്ചു. സന്തുഷ്ടനായ യുധിഷ്ഠിരന്‍ അങ്ങനെ രാജ്യാഭിഷേകത്തിനു സമ്മതിച്ചു.

അഭിഷേകത്തിനുള്ള ഒരുക്കങ്ങളെല്ലാം പെട്ടെന്നു പൂര്‍ത്തിയായി. യുധിഷ്ഠിരന്‍ പൊന്‍പീഠത്തില്‍ കിഴക്കോട്ടു തിരിഞ്ഞിരുന്നു. കൃഷ്ണനും സാത്യകിയും മുന്നിലിരുന്നു. ഭീമാര്‍ജ്ജുനന്മാര്‍ ഇരുവരും രാജാവിനെ നടുക്കാക്കിയിരുന്നു. പൊന്നുപതിച്ച ആനക്കൊമ്പു പീഠത്തില്‍സഹദേവനും നകുലനും കുന്തിയുമിരുന്നു. സുധര്‍മ്മാവും വിദുരരും സൗമ്യനും ധൃതരാഷ്‌ട്രനും പ്രത്യേകം തിളങ്ങുന്ന പീഠങ്ങളില്‍ ഉപവിഷ്ഠരായി. യുയുത്സു, സഞ്ജയന്‍, ഗാന്ധാരീദേവി എന്നിവര്‍ ധൃതരാഷ്‌ട്രന്റെ സമീപത്തെ  പീഠങ്ങളില്‍ ഇരുന്നു.  

പൂജാദ്രവ്യങ്ങളോടൊപ്പം പൊന്നുകെട്ടിയ ശംഖുകളും അത്തിധ്രുവവും കൊണ്ടുവന്നു. പുരോഹിതനായ ധൗമ്യന്‍ സര്‍വ്വതോഭദ്രമായ പീഠത്തില്‍ പുലിത്തോലുവിരിച്ച് ഉറച്ചകാല്‍പ്പീഠ (അത്തിധ്രുവം) ത്തില്‍ മഹാത്മാവായ യുധിഷ്ഠിരനെ ഇരുത്തി. ഒപ്പം പാഞ്ചാലിയേയുമിരുത്തി. വിധിമന്ത്രക്രമത്തോടെ അഗ്നിയില്‍ ഹോമിച്ചു. കൃഷ്ണന്‍ എഴുന്നേറ്റ് ശംഖെടുത്തു പൂജിച്ചുകൊണ്ട് കൗന്തേയനായ യുധിഷ്ഠിരനെ രാജാവായി വാഴിച്ചു. ‘യുധിഷ്ഠിര! ജയിപ്പൂ നീ ഭാഗ്യത്താല്‍ വീരപാണ്ഡവ!’ എന്ന് എല്ലാവരും ചൊല്ലി ആശിസ്സുകള്‍ അര്‍പ്പിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക