കീവ്: റഷ്യന്‍ സേനയുടെ വരവ് തടയാന്‍ സ്വയം പൊട്ടിത്തെറിച്ച ഉക്രൈന് സൈനികന് ഉക്രൈന് ജനതയുടെ ആശംസകള്‍. ഖെര്‍സോന്‍ പ്രവിശ്യയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പാലം തകര്‍ക്കാന്‍ സ്വയം പൊട്ടിത്തെറിച്ച് ആത്മാഹുതി ചെയ്യുക വഴി ഈ സൈനികന് കഴിഞ്ഞു. ഈ പാലം തകര്‍ന്നതോടെ ക്രിമിയയെ ഉക്രൈനുമായി ബന്ധിപ്പിക്കുന്ന പാത മുറിഞ്ഞു. ഇതോടെ റഷ്യന്‍ ടാങ്കുകളുടെ വരവ് തടയുന്നതില്‍ സൈനികന് വിജയിച്ചു.
വിറ്റലി സ്കാകുന്‍ വൊളോഡിമൈറോവിച് എന്ന സൈനികന് ഇപ്പോള്‍ ഉക്രൈന് ജനതയുടെ ഹീറോയാണ്. മറീന്‍ ബറ്റാലിയനിലെ എഞ്ചിനീയറാണ് വൊളോഡിമൈറോവിച്. ഇദ്ദേഹത്തെ ഹെനിചെസ്ക് പാലത്തിലാണ് വിന്യസിച്ചിരുന്നത്. റഷ്യന്‍ ടാങ്കുകള്‍ പാലത്തിലുടെ ഉക്രൈനിലേക്ക് ഉരുണ്ടുവരാന്‍ എത്തുമ്പോഴാണ് ഇദ്ദേഹം മനുഷ്യബോംബായി പൊട്ടിത്തെറിച്ച് പാലം തകര്‍ത്തത്.
ഇദ്ദേഹം പാലത്തിലുടനീളം മൈനുകള്‍ വിതച്ചിരുന്നു. യുദ്ധത്തിന്റെ മൂന്നാം ദിവസമായ ശനിയാഴ്ച മനുഷ്യബോംബറായ മറീന്‍ എഞ്ചിനീയറുടെ കഥ ഉക്രൈന് പോരാളികള്‍ക്ക് ആത്മവീര്യം പകരുന്നതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: