കീവ്: ഉക്രൈന് യുദ്ധത്തിന്റെ മൂന്നാം ദിനം പുടിന് കളത്തിലിറക്കിയത് മരണ സ്ക്വാഡ് എന്നറിയപ്പെടുന്ന ചെചന്‍ പോരാളികളെ. യുദ്ധത്തില്‍ മൃഗീയതയ്ക്ക് പേര് കേട്ട സംഘമാണ് ചെചന്‍ പോരാളികള്‍.
പുടിന് യുദ്ധം വിഷമകരമാവുമ്പോഴെല്ലാം അദ്ദേഹം കളത്തിലിറക്കുന്ന ഭീകരശക്തിയാണ് ചെചന്‍ പോരാളികള്‍. പുടിന്റെ കാലാള്‍പ്പട എന്നാണ് ചെചന്‍ പോരാളികള്‍ അറിയപ്പെടുന്നത്. റംസാന് കാഡിറോവ് എന്ന ഏകാധിപതിയായ ഭരണാധികാരിയുടെ കീഴിലാണ് ചെചന്‍ പോരാളികള്‍ പൊരുതുന്നത്. നേരത്തെ സിറിയയിലും ജോര്‍ജ്ജിയയിലും റഷ്യയ്ക്ക് വേണ്ടി പൊരുതാന്‍ ചെചന്‍ പോരാളികള്‍ ഇറങ്ങിയിട്ടുണ്ട്.
ഏകദേശം 10,0000 ചെചന്പോരാളികളാണ് ഉക്രെയ്നില് ഇറങ്ങുന്നത്. വടക്കന്‍ ഉക്രെയ്നിലെ കാടുകളിലൂടെയാണ് ചെചെന്‍ സേന എത്തിയത്. അവര്‍ ഇനി റഷ്യന്‍ സൈനികര്‍ക്കൊപ്പം ഉക്രൈന് സേനയ്ക്കെതിരെ പൊരുതിത്തുടങ്ങി. യുദ്ധത്തിന് പോകാനൊരുങ്ങും മുമ്പ് മുസ്ലിങ്ങളായ ചെചന്‍ പോരാളികള്‍ വടക്കന്‍ ഉക്രൈന് കാടിനുള്ളില്‍ നമാസ് നടത്തുന്ന ഫോട്ടോകള്‍ ഇപ്പോള്‍ വൈറലായി പ്രചരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: