കീവ്: കീവില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന അമേരിക്കയുടെ സഹായ വാഗ്ദാനം നിരസിച്ച് ഉക്രൈന് പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്കി. റഷ്യന്‍ സൈന്യം കീവില്‍ വലിയ ആക്രമണം അഴിച്ചുവിട്ടതോടെയാണ് സെലന്‍സ്കിയെ സുരക്ഷിതമായി ഉക്രൈനില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന വാഗ്ദാനവുമായി അമേരിക്ക എത്തിയത്. എന്നാല്‍ ഇത് നിരസിച്ച സെലന്‍സ്കി, താന്‍ ഉക്രൈനില്‍ തുടരുമെന്നും തോറ്റ് ഓടുന്ന സ്ഥിതി ഉണ്ടാകില്ലെന്നും അറിയിച്ചു.
എന്റെ ജനത ഇവിടെയാണ്, ഞങ്ങള്‍ പോരാട്ടത്തിലാണ്. അവരോടൊപ്പം ഞാനും തുടരും എന്നായിരുന്നു സെലന്‍സ്കിയുടെ പ്രതികരണം. സൈനിക സഹായം നല്‍കാമെന്ന് അറിയിച്ച യുഎസും യുകെയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അവസാന നിമിഷം കാലുമാറിയതില്‍ നേരത്തെ തന്നെ സെലന്‍സ്കി പ്രതിഷേധിച്ചിരുന്നു.
അതിനിടെ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായി ഉക്രൈന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി വ്യക്തമാക്കി; ട്വിറ്ററിലൂടെയാണ് സെലന്‍സ്കിയുടെ പ്രതികരണം. മോദിയുമായി സംസാരിച്ചെന്നും ഉക്രൈന് രാഷ്ട്രീയപരമായി പിന്തുണ നല്‍കണമെന്ന് മോദിയോടും ആവശ്യപ്പെട്ടെന്നും സെലന്‍സ്കി ട്വീറ്റില്‍ പറഞ്ഞു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു. റഷ്യയുടെ ആക്രമണങ്ങളെ ഉക്രൈന് പ്രതിരോധിക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തെ അറിയിച്ചു. അതിക്രമിച്ച് കയറിയ ഒരു ലക്ഷത്തിലധികം പേരാണ് ഞങ്ങളുടെ മണ്ണിലുള്ളത്. ഇവിടത്തെ കെട്ടിടങ്ങള്‍ക്ക് മേല്‍ അവര്‍ പതുങ്ങിയിരുന്ന് സ്ഫോടനങ്ങള്‍ നടത്തുകയാണ്. ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗണ്‍സിലില്‍ രാഷ്ട്രീയപരമായി ഞങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധിനിവേശ ശക്തികളെ, അക്രമകാരികളെ ഒരുമിച്ച് ചെറുക്കാം,’ സെലന്‍സ്കി ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: