ന്യൂദല്‍ഹി: യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയുടെ നിഷ്പക്ഷ നിലപാട് റഷ്യ സ്വാഗതം ചെയ്തു. ഉക്രൈന്‍ സംഭവവികാസങ്ങളെക്കുറിച്ച് ഇന്ത്യയുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്നും റഷ്യ അറിയിച്ചിരുന്നു.
ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനെതിരെ യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടു നിന്നിരുന്നു. യുഎസും അല്‍ബേനിയയും ചേര്‍ന്നാണ് പ്രമേയം അവതരിപ്പിച്ചത്.
15 അംഗ സുരക്ഷാ കൗണ്‍സിലില്‍ 11 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. ചൈനയും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. എന്നാല്‍ ഈ പ്രമേയത്തെ യുഎന്‍ സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്തതോടെ പാസായില്ല. ഇനി യുഎന്‍ പൊതുസഭയില്‍ ഈ പ്രമേയം അവതരിപ്പിക്കാനാണ് യുഎസ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: