പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം സിബിഐ അഞ്ചാം ഭാഗത്തിന്റെ ടൈറ്റില്‍ മോഷന്‍ റിലീസ് ചെയ്തു. സിബിഐ 5 ‘ദ ബ്രെയിന്‍’ എന്നാണ് ചിത്രത്തിന്റെ പേര്.
കെ. മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന് എന്‍.എന്‍. സ്വാമി തിരക്കഥ എഴുതുന്നു. 1988 ഫെബ്രുവരി 18നാണ് സിബിഐ സീരിസിലെ ആദ്യ ചിത്രമായ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ പുറത്തിറങ്ങുന്നത്. മേക്കിങിലും അവതരണ ശൈലിയിലും അടിമുടി മാറ്റങ്ങളോടെയാകും സിബിഐ വീണ്ടുമെത്തുന്നത്. പതിനാറു വര്‍ഷങ്ങള്‍ക്കുശേഷമാണ് മമ്മൂട്ടി സേതുരാമയ്യരായി എത്തുന്നു എന്ന വിശേഷണം കൂടി ഇതിന് ഉണ്ട്. ചിത്രത്തിന്റെ അനൗണ്‍സ്മെന്റിന് ശേഷം ആരാധകര്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ വയ്ക്കുന്ന സിനിമ കൂടിയാണിത്.
സിനിമയില്‍ ചാക്കോയായി മുകേഷ് വീണ്ടുമെത്തുന്നു. ചാക്കോയ്ക്കൊപ്പം പുതിയൊരു ടീം ആകും സേതുരാമയ്യര്‍ക്കൊപ്പം. രണ്‍ജി പണിക്കര്‍, സായികുമാര്‍, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, പ്രശാന്ത് അലക്സാണ്ടര്‍, രമേശ് പിഷാരടി, ജയകൃഷ്ണന്, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്, ആശാ ശരത്ത്, അന്നാ രേഷ്മ രാജന്, അന്‍സിബ ഹസന്, മാളവിക മേനോന്, മാളവിക നായര്‍, സ്വാസിക എന്നിവര്‍ക്കൊപ്പം അനൂപ് മേനോനും പ്രധാന വേഷത്തിലെത്തുന്നു. സംഗീതം ജേക്സ് ബിജോയ്, ക്യാമറ അഖില്‍ ജോര്‍ജ്, പ്രൊഡക്ഷന്‍ കണ്ട്രോളര് അരോമ മോഹന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: