ബുക്കാറെസ്റ്റ് : ഉക്രൈനില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യ ഇന്ത്യാക്കാരുടെ സംഘം മുംബൈക്ക് തിരിച്ചു. റോമേനിയലില് നിന്നാണ് വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഇന്ന് അര്‍ധരാത്രിയോടെ വിമാനം മുംബൈയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 219 പേരാണ് വിമാനത്തില്‍ ഉള്ളതില്‍ 30 പേര് മലയാളികളാണ്.
ഇന്ത്യന്‍ സമയം രാവിലെ 9.30 ഓടെയാണ് ആദ്യസംഘം റൊമേനിയിലെ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തില്‍ എത്തിയത്. ഭക്ഷണവും വെള്ളവും ഇവര്‍ക്ക് എംബസി അധികൃതര്‍ വിതരണം ചെയ്തശേഷം മുംബൈയിലേക്ക് തിരിക്കുകയായിരുന്നു. ആദ്യ ഇന്ത്യന്‍ സംഘത്തെ സംഘത്തെ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ മുംബൈയിലേക്ക് തിരിക്കും. അതേസമയം രക്ഷാദൗത്യത്തിനായി രണ്ടാം വിമാനം റൊമേനിയയിലേക്ക് തിരിച്ചു.
ഇത് കൂടാതെ റൊമേനിയയില്‍ നിന്ന് രണ്ടാംഘട്ടം ദല്‍ഹിയിലേക്കും വിമാന സര്‍വീസ് ഉണ്ടാകും. ഹംഗറിയുടെ തലസ്ഥാനമായ ബുദാപെസ്റ്റില്‍നിന്ന് മറ്റൊരു വിമാനവും സര്‍വീസിനൊരുങ്ങുന്നുണ്ട്. പ്രത്യേക വിമാനങ്ങളിലെ യാത്ര സൗജന്യമായിരിക്കുമെന്നും ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് പറഞ്ഞു.
റൊമേനിയ, ഹംഗറി എന്നിവിടങ്ങളില്‍ ഇന്ത്യന്‍ എംബസി ഒരുക്കിയ പ്രത്യേക കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നവരെയാണ് ആദ്യഘട്ടത്തില്‍ ഒഴിപ്പിക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥികളടക്കം ആയിരത്തിയഞ്ഞൂറോളം പേര് വെള്ളിയാഴ്ച വൈകിട്ടുവരെ പ്രത്യേക കേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്ന് കഴിഞ്ഞു. തിരിച്ചു മടങ്ങാനൊരുങ്ങുന്ന പൗരന്മാര് കേന്ദ്ര ഉദ്യോഗസ്ഥരില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്നും പുതിയ മാര്‍ഗനിര്‍ദ്ദേശം എംബസി പുറത്തുവിട്ടിട്ടുണ്ട്.
ഉക്രൈനില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ ദല്‍ഹി, മുംബൈ നഗരങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭ്യമാകാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായും വിമാനത്താവളത്തിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാന്‍ വേണ്ട നടപടികള്‍ റെസിഡന്റ് കമ്മിഷണറും നോര്‍ക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉക്രൈനില്‍ നിന്ന് തിരിച്ചെത്തുന്നവരെ സൗജന്യമായി ദല്‍ഹിയില്‍ നിന്ന് കേരളത്തില്‍ എത്തിക്കുമെന്ന് നോര്‍ക്ക അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: