പാലക്കാട്: ഒരു കുടുംബത്തിലെ നാല് പേര് പുഴയില്‍ ചാടി. പാലക്കാട് ജില്ലയിലെ ലക്കിടിയിലാണ് സംഭവം. മൂന്ന് പേരുടെ മൃതദേഹം കിട്ടി. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കൂത്തുപാത സ്വദേശി അജിത്,ഭാര്യ ബിജി,മകള്‍ പാറു എന്നിവരാണ് മരിച്ചത്.
അജിത്തിന്റെ മറ്റൊരു മകള്‍ അശ്വനന്ദയും പുഴയില്‍ ചാടിയെങ്കിലും കണ്ടെത്താനായില്ല. 2012ല്‍ അമ്മാവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അജിത്. ഈ കേസിന്റെ വിചാരണ നടക്കുകയാണ്. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: