തിരുവനന്തപുരം: മലപ്പുറത്ത് ക്രൂരമായ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ ബിജെപി ഏറ്റെടുക്കുമെന്ന് കെ.സുരേന്ദ്രന് പറഞ്ഞു. കേരളത്തെ നടുക്കിയ സംഭവം മലപ്പുറം ജില്ലയില്‍ നടന്നിട്ടും ഭരണപ്രതിപക്ഷത്തെ ഒരു എംഎല്‍എ പോലും പ്രതികരിച്ചില്ല. മതതീവ്രവാദ സംഘടനയില്‍പെട്ടയാള്‍ വീടിന്റെ കതക് ചവിട്ടിത്തുറന്ന് തളര്‍ന്ന് കിടക്കുന്ന അമ്മയുടെ മുമ്പില്‍ വെച്ച് ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ഒരു പ്രതിഷേധവും നടക്കുന്നില്ല. ഹാഷ്ടാഗ് ക്യാമ്പയിനിംഗോ മെഴുകുതിരി കത്തിക്കലോ പന്തംകൊളുത്തി പ്രകടനമോ നടത്താന്‍ സാംസ്ക്കാരികസാഹിത്യ നായകന്മാര് തയ്യാറാകുന്നില്ല. യുപിയിലോ ഗുജ്റാത്തിലോ കര്‍ണാടകത്തിലോ എന്തെങ്കിലും നടന്നാല്‍ മാത്രം പ്രതികരിക്കുന്ന വടക്കുനോക്കി യന്ത്രങ്ങളാണ് കേരളത്തിലെ സാംസ്ക്കാരിക നായകന്മാര്. തലസ്ഥാനത്ത് ഭരണസിരാകേന്ദ്രത്തിന് തൊട്ടടുത്ത് അതിക്രൂരമായ കൊലപാതകം പട്ടാപകല്‍ നടന്നു. തിരുവനന്തപുരത്ത് 10 ദിവസം കൊണ്ട് എത്രയെത്ര ഗുണ്ടാ അക്രമങ്ങള്‍ നടന്നു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദളിതര്‍ക്കും എതിരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്ന സംസ്ഥാനം കേരളമാണ്. ആഭ്യന്തരവകുപ്പ് സ്ഥാനം മുഖ്യമന്ത്രി ഒഴിയണം. ആഭ്യന്തരവകുപ്പിലല്ല മറ്റു വകുപ്പുകളിലാണ് മുഖ്യമന്ത്രിക്ക് താത്പര്യം. സംസ്ഥാനത്ത് കോടികള്‍ വിലമതിക്കുന്ന കെട്ടിടങ്ങള്‍ കെഎഫ്സി കുത്തകകള്‍ക്ക് മറിച്ചു കൊടുക്കുന്നത് മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ്. എംഎം മണിയും സഹോദരന് ലംബോധരനും കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്നും നൈജീരിയയില്‍ അദ്ദേഹത്തിന് നിക്ഷേപമുണ്ടെന്നും പറഞ്ഞിട്ടും മണി പ്രതികരിക്കാത്തത് മടിയില്‍ കനമുള്ളതു കൊണ്ടാണെന്നും സുരേന്ദ്രന് പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ്, യുവമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ബിഎല്‍ അജേഷ്, സംസ്ഥാന സെക്രട്ടറിമാരായ മനുപ്രസാദ്, ആശാനാഥ്, ജില്ലാ ഉപാദ്ധ്യക്ഷന്‍ കിരണ്‍, ജില്ലാ ജനറല്‍സെക്രട്ടറി നന്ദു പാപ്പനംകോട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: