കൊച്ചി : ദേശീയപാതയില്‍ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണില്‍ ഇടിച്ചു കയറി. പാലക്കാട്ടുനിന്നു സിമന്റുമായി ചേര്‍ത്തലയിലേയ്‌ക്കു പോകുകയായിരുന്ന ലോറി കളമശേരിയിലാണ് അപകടത്തില്‍ പെട്ടത്.
പുലര്‍ച്ചെ 4:30 നാണ് അപകടം. ഞാലകം ജുമാ മസ്ജിദിനും കളമശ്ശേരി നഗരസഭയ്‌ക്കും സമീപത്തുള്ള മെട്രോ തൂണിലേക്കാണ് ലോറി ഇടിച്ചുകയറിയത്. ഡ്രൈവര്‍ ആലത്തൂര്‍ സ്വദേശി ഷമീര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: