കീവ്: ഉക്രൈനില്‍ നിന്നും ആദ്യ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സംഘം യാത്ര പുറപ്പെട്ടു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നിറച്ച ഇന്ത്യന്‍ എംബസിയുടെ ആദ്യ ബസ് വെള്ളിയാഴ്ച ചെര്‍നിവ്റ്റ്‌സിയില്‍ നിന്നും ഉക്രെയ്ന്‍- റുമാനിയ അതിര്‍ത്തിയിലേക്ക് നീങ്ങി.
നേരത്തെ ഹംഗറി വഴി ഒഴിപ്പാക്കാനായിരുന്നു പദ്ധതി. പിന്നീട് ഉക്രൈന്‍-റുമാനിയ അതിര്‍ത്തി വഴി കരമാര്‍ഗ്ഗം എത്തിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതമെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഈ റൂട്ട് തെരഞ്ഞെടുത്തത്. 470 വിദ്യാര്‍ത്ഥികളാണ് ഈ ആദ്യസംഘത്തില്‍ ഉള്ളത്.
റുമാനിയയില്‍ എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സംഘത്തെ എയറിന്ത്യ വിമാനത്തില്‍ ഇന്ത്യയില്‍ എത്തിക്കും. ഇതിനായി എയറിന്ത്യയുടെ വിമാനം വൈകാതെ റുമാനിയയില്‍ എത്തും.
വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്ത ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ഓഫീസ് ഇപ്പോള്‍ പടിഞ്ഞാറന്‍ ഉക്രൈനിലെ ലിവിവ്, ചെര്‍നിവ്റ്റ്‌സി എന്നീ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: