കീവ്: ഉക്രൈന് ആയുധം താഴെ വച്ചാല്‍ മാത്രം ചര്‍ച്ചയ്ക്ക് തയ്യാറാകാമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി. റഷ്യന്‍ സൈന്യം ഉക്രൈന് തലസ്ഥാനമായ കീവിലെത്തിയതോടെ യുദ്ധം നിര്‍ത്തി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഉക്രൈന് ഭരണകൂടം അറിയിച്ചിരുന്നെങ്കിലും റഷ്യ വഴങ്ങിയില്ല. എല്ലാ പ്രതിരോധങ്ങളെയും തകര്‍ത്ത് റഷ്യന്‍ സേന മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് യുദ്ധം നിര്‍ത്താന്‍ ചര്‍ച്ചയാകാമെന്ന് ഉക്രൈന് അറിയിച്ചത്. എന്നാല്‍ കീഴടങ്ങിയാല്‍ മാത്രമേ ചര്‍ച്ചയ്ക്കുള്ളൂ എന്ന ഉറച്ച നിലപാടിലാണ് റഷ്യ. ഇത് ഉക്രൈനെ സ്വതന്ത്രരാക്കാനുള്ള നീക്കമാണെന്നും സെര്‍ജി ലാവ്റോവ് അറിയിച്ചു.
റഷ്യൻ സൈന്യം ഉക്രൈൻ പാർലമെന്റ് വളഞ്ഞതോടെ ഉക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയെ ബങ്കറില്‍ ഒളിപ്പിച്ചിരിക്കുകയാണ്. കീവിൽ റഷ്യൻ മുന്നേറ്റം ശക്തമായതോടെയാണ് സെലൻസ്കിയെ സുരക്ഷിത ഇടത്തേക്ക് മാറ്റിയത്. കീവിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുകയാണ്. ഉക്രൈന്റെ വ്യോമ പ്രതിരോധ സംവിധാനം റഷ്യ തകര്‍ത്തിരുന്നു. 118 ഉക്രൈന് സൈനിക കേന്ദ്രങ്ങളും അഞ്ച് വിമാനങ്ങളും തകര്‍ത്തതായി റഷ്യ അറിയിച്ചു. 150ല്‍ അധികം ഉക്രൈന് സൈനികര്‍ ആയുധം വെച്ച് കീഴടങ്ങിയെന്നാണ് റഷ്യയുടെ അവകാശവാദം.
കീവ് നഗരത്തിൽ റഷ്യൻ സേനയ്ക്ക് നേരെ ഉക്രൈൻ വെടിയുതിർത്തു. ഉക്രൈൻ ഭരണകൂടത്തിന്റെ ആസ്ഥാനത്തിന് സമീപം വെയിവയ്പ്പാണ് നടക്കുന്നത്. പാർലമെന്റിലെ ഉദ്യോഗസ്ഥർക്ക് ഉക്രൈൻ ആയുധങ്ങൾ നൽകി. ഏറ്റുമുട്ടലിൽ നിരവധി ആളുകൾക്ക് പരുക്കേറ്റതായും ഒരാളുടെ നില അതീവ ഗുരുതരമായെന്നും കീവ് മേയർ അറിയിച്ചു.
ഇതിനിടെ കരിങ്കടലിലെ സിംനയ് ദ്വീപ് റഷ്യ പിടിച്ചെടുത്തു. പിന്നാലെ 82 യുക്രൈന് സൈനികര്‍ കീഴടങ്ങിയതായി ഉക്രൈന് അറിയിച്ചു. നേരത്തേ, റഷ്യന്‍ പ്രവേശനം തടയാനായി കീവിലെ പാലം ഉക്രൈന് സൈന്യം കത്തിച്ചിരുന്നു.
അതേസമം, ഉക്രൈനില്‍ അതിക്രമിച്ച് കയറിയ 800 റഷ്യന്‍ സൈനികരെ വധിച്ചെന്നാണ് യുക്രൈന് വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടു. 30 റഷ്യന്‍ ടാങ്കുകള്‍ വെടിവെച്ച് തകര്‍ത്തതായും അവര്‍ വെളിപ്പെടുത്തി.റഷ്യയുടെ സുഖോയ് 35 വിമാനം വെടിവച്ചിട്ടതായി ഉക്രൈൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ ആക്രമണത്തിന്റെ ദൃശ്യവും പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.
ഉക്രൈനില്‍ ആക്രമണം നടത്തിയതിന് പിന്നാലെ റഷ്യയ്ക്ക് എതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്കയും ജപ്പാനും രംഗത്തെത്തി. അമേരിക്കയിലുള്ള റഷ്യയുടെ മുഴുവന്‍ ആസ്തികളും മരവിപ്പിക്കുമെന്ന് ജോ ബൈഡന് വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയിലേക്കുള്ള എല്ലാ കയറ്റുമതികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധവും അമേരിക്ക കടുപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: