കാഞ്ഞാണി: കാലപ്പഴക്കവും അഗണനയും മൂലം നശിച്ചു കിടക്കുകയാണ് ചിറയ്‌ക്കൽ കൊറ്റങ്കോട് റെഗുലേറ്ററും അനുബന്ധ റോഡും. മേജർ ഇറിഗേഷൻ കീഴിലുള്ള 1.58 കിലോമീറ്ററിൽ ഉൾപ്പെടുന്ന റെഗുലേറ്റർ അപ്രോച്ച് റോഡ് യാത്രാ യോഗ്യമല്ലാതായിട്ട് വർഷങ്ങളേറെയായി. 1977 ൽ റെഗുലേറ്ററിന്റെ ഉദ്ഘാടനം നടത്തിയതിനുശേഷം രണ്ടു തവണ മാത്രമാണ് റോഡ് അറ്റകുറ്റപ്പണി നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. ടാറിളകി പാലത്തിന്റെ കോൺക്രീറ്റ് പുറത്തു കാണുന്ന അവസ്ഥയാണ് ഇപ്പോൾ.
വ്യക്തികളും സംഘടനകളും നിരവധിതവണ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയായിട്ടില്ല. ഇടുങ്ങിയ പാലത്തിലൂടെ വാഹനഗതാഗതവും ദുഷ്കരമാണ്. ഭാരവാഹനങ്ങൾ നിരോധിച്ചിട്ടുണ്ടെന്ന മുന്നറിയിപ്പ് ബോർഡുണ്ടെങ്കിലും ടിപ്പർ ലോറികൾ ഉൾപ്പെടെ നിരവധി വലിയ വാഹനങ്ങൾ ഇതിലൂടെ നിരന്തരം ഗതാഗതം നടത്തുന്നുണ്ട്. നാട്ടിക, ഇരിങ്ങാലക്കുട നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: