വാഷിംഗ്ടണ്‍ ഡിസി:ലോകം ഉറ്റു നോക്കിയ അമേരിക്കന്‍ പ്രഡിഡന്റ് ജോ ബൈഡന്റെ പത്രസമ്മേളനത്തില്‍ അവസാന ചോദ്യം ഇന്ത്യയെക്കുറിച്ചായിരുന്നു.
ഇന്ത്യയുടെ പിന്തുണ ഉണ്ടോ എന്ന് മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ ആദ്യം’ ചോദ്യം കേട്ടില്ല’ എന്നായിരുന്നു ബൈഡന്റെ മറുപടി.
നിങ്ങളുടെ പ്രധാന പ്രതിരോധ പങ്കാളികളില്‍ ഒന്നായ ഇന്ത്യ, ഈ വിഷയത്തില്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സുമായി പൂര്‍ണ്ണമായും സമന്വയത്തിലാണോ? എന്ന് ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഇന്ത്യയുമായി കൂടിയാലോചനയിലാണ് എന്ന് മറുപടി പറഞ്ഞ് ബൈഡന്‍ പത്രസമ്മേളനം നിര്‍ത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: