ഹൂസ്റ്റണ്‍ : കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ( കെ എച്ച് എന്‍ എ )യുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ഭരണസമിതി ഓറിയന്റേഷന്‍ കമ്മിറ്റി രൂപീകരിച്ചു. കെ എച്ച് എന്‍ എ യുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിക്കുകയും വിലപ്പെട്ട സേവനങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കി സംഘടനയെ ശക്തമാക്കാന്‍ പരിശ്രമിക്കുകയും ചെയ്ത വ്യക്തികളെ കൂടി ഉള്‍ക്കൊള്ളിച്ചാണ് ഓറിയന്റേഷന്‍ കമ്മിറ്റി രൂപീകരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. കെ എച്ച് എന്‍ എ ഇദംപ്രഥമായി രൂപീകരിക്കുന്ന ഓറിയന്റേഷന്‍ കമ്മിറ്റിയുടെ ഉദ്ദേശ്യലക്ഷ്യം പുതിയ ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുവാനും പുതിയ ആശയങ്ങള്‍ പ്രവൃത്തി പഥത്തില്‍ എത്തിക്കുവാനുമാണ്. കെ എച്ച് എന്‍ എ ഡയറക്ടര്‍ ബോര്‍ഡ് അംഗവും കെ എച് എന്‍ എ യുടെ യുവമുഖവും ആയ ദിലീപ് കുമാര്‍ ശശിധരകുരുക്കള്‍ (ഹ്യൂസ്റ്റണ്‍) ആണ് ഓറിയന്റേഷന്‍ കമ്മിറ്റി ചെയര്‍മാന്‍.
രതീഷ് നായര്‍ (വാഷിംഗ്ടണ്‍ ഡിസി), ഗോപാലന്‍ നായര്‍ (ഫീനിക്‌സ് അരിസോണ)
വിജയകുമാര്‍ നായര്‍ (അറ്റ്‌ലാണ്ട), പ്രസന്നന്‍ പിള്ളൈ (ചിക്കാഗോ), സുനില്‍ കൃഷ്ണന്‍ (വിസ്‌കോണ്‍സിന്‍)
ശ്രീകുമാര്‍ ഹരിലാല്‍ (ഫ്‌ലോറിഡ) എന്നിവര്‍ കമ്മിറ്റി കോചെയര്‍ ആയിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വിജി നായര്‍ (ചിക്കാഗോ), ദിലീപ് പിള്ളൈ (അരിസോണ) എന്നിവര്‍ കമ്മിറ്റി അംഗങ്ങളുമാണ്. കമ്മിറ്റിയുടെ ആദ്യ യോഗം ചേര്‍ന്ന് കെ എച്ച് എന്‍ എ യുടെ പ്രവര്‍ത്തന മണ്ഡലങ്ങളുടെ വിപുലീകരണത്തെക്കുറിച്ചു ക്രിയാത്മകമായി ചര്‍ച്ചചെയ്യുകയും അതിന്റെ സംക്ഷിപ്തരൂപം കെ എച്ച് എന്‍ എ ഡയറക്ടര്‍ ബോര്‍ഡില്‍ അവതരിപ്പിക്കാന്‍ ദിലീപ് കുമാര്‍ ശശിധരകുരുക്കളെ ചുമതലപ്പെടുത്തുകയും ചെയ്തു.
ഓറിയന്റേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ആയി ചുമതലയേറ്റ ദിലീപ്കുമാര്‍ ഹൂസ്റ്റണില്‍ നിവാസിയാണ്. കൊല്ലം ചവറ സ്വദേശിയായ ദിലീപ് കുമാര്‍ ഐ.ടി. മേഖലയില്‍ ജോലിചെയ്യുന്നു. ഹൂസ്റ്റണില്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ (കേരള ഹിന്ദു സൊസൈറ്റി) ബോര്‍ഡ് ഓഫ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹൂസ്റ്റണിലെ മലയാളി അസോസിയേഷന്‍ (ങഅഏഒ), ഹ്യൂസ്റ്റണ്‍ യുണൈറ്റഡ് മലയാളി സോക്കര്‍ ക്ലബ് തുടങ്ങിയ മലയാളി കുട്ടായിമയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഐ.ടി. മേഖലയില്‍ ജോലി ചെയുന്ന രമ്യ വാസന്‍ ആണ് ഭാര്യ. ധ്യോന്‍, റിഥ്യ എന്നിവര്‍ മക്കളാണ്.
അനില്‍ ആറന്മുള
പ്രതികരിക്കാൻ ഇവിടെ എഴുതുക: