ന്യൂദല്‍ഹി: ദേശീയ യുദ്ധ സ്മാരകത്തിന്റെ (എന്ഡബ്ല്യുഎം) മൂന്നാം വാര്‍ഷികം 2022 ഫെബ്രുവരി 25ന് ആഘോഷിക്കും. ഈ അവസരത്തില്‍, ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് റ്റൂ ദി ചെയര്മാന്, ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി (സിഐഎസ്സി), എയര്‍ മാര്‍ഷല്‍ ബിആര്‍ കൃഷ്ണയും, കരനാവികവ്യോമസേന ഉപ മേധാവിമാരും ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുകയും രാഷ്ട്രത്തിനായി വീരമൃത്യു വരിച്ച ധീരര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യും.
ന്യൂദല്‍ഹിയിലെ രോഹിണിയിലുള്ള വിഎസ്പികെ ഇന്റര്‍നാഷണല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ ബാന്‍ഡും ഇന്റര്‍ സര്‍വീസസ് ബാന്‍ഡും കാണികളെ ആകര്‍ഷിക്കും. വൈകിട്ട്, സൈനികരുടെ പരമോന്നത ത്യാഗത്തെ അനുസ്മരിച്ച് നെക്സ്റ്റ് ഓഫ് കിന് എന്ന ചടങ്ങില്‍ വീര മൃത്യു വരിച്ച ഒരു സൈനികന്റെ ബന്ധു യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുന്ന ചടങ്ങോടെ പരിപാടി സമാപിക്കും. സേവനത്തിനിടെ നടത്തിയ പരമോന്നത ത്യാഗത്തിലൂടെ അനശ്വരമാക്കപ്പെട്ട സൈനികരെ അനുസ്മരിക്കുന്ന ദേശീയ യുദ്ധ സ്മാരകത്തില്‍ ആദരസൂചകമയി ഒരു ശാശ്വത ജ്വാല തെളിയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: