ന്യൂദല്‍ഹി: ലോകത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയുമായി ഭാരതം സംസാരിക്കും. ഇന്നു രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യല്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി സംസാരിക്കും. വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്നു യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെട്ടിരുന്നു. യൂറോപ്യന്‍ യൂണിയന് വിദേശകാര്യമേധാവി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറെ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യ ഇടപെടണമെന്ന് യുക്രെയ്നും ഇന്ന് രാവിലെ ആവശ്യപ്പെട്ടിരുന്നു.
റഷ്യ യുദ്ധം പ്രഖ്യാപിച്ച് പതിമൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഉക്രൈയിനിലെ തലസ്ഥാന നഗരിയില്‍ സൈന്യം എത്തി. ഉക്രൈയിന്റെ സൈനിക താവളം ആക്രമിച്ചാണ് റഷ്യ വരവ് അറിയിച്ചത്. എന്നാല്‍, സര്‍വ്വ ശക്തിയും ഉപയോഗിച്ച് ചെറുത്തുനില്‍ക്കുമെന്ന് ഉെ്രെകയിന്‍ അറിയിച്ചു. പൗരന്മാരും സൈന്യത്തിനൊപ്പം അണിചേരണമെന്നും പൗരന്മാര്ക്കും ആയുധം നല്‍കുമെന്നും ഉെ്രെകയിന്‍ പ്രസിഡന്റ് അറിയിച്ചു. റഷ്യക്കെതിരെ യുദ്ധം ചെയ്യുന്നതിന് വേണ്ടി ആയുധങ്ങള്‍ കൈവശമുള്ള ഏതൊരു വ്യക്തിയ്ക്കും രാജ്യത്തിന്റെ ടെറിട്ടോറിയല്‍ ഡിഫന്‍സ് ഫോഴ്സില്‍ ചേരാമെന്നാണ് പ്രതിരോധമന്ത്രി ഒലക്സി റെസ്നികോവ് പറഞ്ഞു. ജനങ്ങളോട് ആശുപത്രികളിലെത്തി രക്തദാനം ചെയ്യാനും അദ്ദേഹം നിര്‍ദേശിച്ചു.
റഷ്യ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ഇന്ത്യയോട് യുക്രെയ്ന് അഭ്യര്‍ത്ഥിച്ചിരുന്നു. റഷ്യയുടേത് ജനാധിപത്യത്തിനെതിരായ ആക്രമണമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനുമായി സംസാരിക്കണമെന്ന് ഇന്ത്യയിലെ ഉെ്രെകന് അംബാസഡര്‍ ഇഗോര്‍ പൊലിഖ ആവശ്യപ്പെട്ടു.
‘ ലോകനേതാക്കള്‍ പറഞ്ഞാല്‍ പുടിന് അനുസരിക്കുമോ എന്ന് എനിക്കറിയില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ പ്രതികരണത്തില്‍ ഒന്ന് ചിന്തിക്കാനെങ്കിലും പുടിന് തയാറാകുമെന്ന് വിശ്വസിക്കുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ ഞങ്ങള്‍ ഇന്ത്യയുടെ പിന്തുണ തേടുകയാണ്. ലോകത്തിലെ ഏറ്റവും കരുത്തുള്ള ബഹുമാനിക്കപ്പെടുന്ന നേതാക്കളില്‍ ഒരാളാണ് നരേന്ദ്രമോദി. ഇന്ത്യന്‍ പ്രധാനമന്ത്രി പുടിനുമായി സംസാരിക്കണമെന്നും ഉെ്രെകന് സ്ഥാനപതി പറഞ്ഞു. യുദ്ധവിഷയത്തില്‍ ഇന്ത്യ ഇതുവരെ നിലപാട് പ്രഖ്യാപിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: