തിരുവനന്തപുരം: റഷ്യ യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉക്രൈയിനില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളടക്കമുള്ള മലയാളികളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ കെ.പി.സി.സി നടത്തുകയാണെന്ന് പ്രസിഡന്റ കെ. സുധാകന്. ഉക്രൈയ്ന് റഷ്യ തര്‍ക്കം യുദ്ധത്തിലേയ്ക്ക് നീങ്ങുന്നത് ലോകത്തെ ഒന്നടങ്കം ആശങ്കപ്പെടുത്തുന്നുണ്ട്.
ഉക്രൈയ്നില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളടക്കമുള്ള മലയാളികളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി നടത്തുകയാണ്. സ്വകാര്യ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ചാര്‍ട്ടേഡ് വിമാനത്തിന് മാര്‍ച്ച് ആദ്യ വാരത്തേയ്ക്ക് ധാരണയായതായിരുന്നു. പക്ഷേ റഷ്യ വ്യോമാക്രമണം ആരംഭിച്ച സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം അത്ര നീട്ടിക്കൊണ്ടുപോകുന്നത് അപകടകരമാണ്.
കീവിലെ ഇന്ത്യന്‍ മിഷനുമായും ന്യൂഡല്‍ഹിയിലെ വിദേശ കാര്യ മന്ത്രാലയവുമായും നിരന്തര സമ്പര്‍ക്കം പുലര്‍ത്തുകയാണ്. അനുകൂല സാഹചര്യം ഉണ്ടായാല്‍ ഉടന്‍ തന്നെ മലയാളികളെ നാട്ടിലെത്തിക്കും.
ഉക്രെയ്നില് കുടുങ്ങിക്കിടക്കുന്നവരോ അവരുടെ ബന്ധുമിത്രാദികളോ ഫോം പൂരിപ്പിച്ച് വിവരങ്ങള്‍ നല്‍കണമെന്നും കെ. സുധാകരന് പറഞ്ഞു. കെപിസിസിയുടെ ഈ പ്രസ്താവനക്കെതിരെ ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിട്ടുണ്ട്. പുതിയ നാടകം സൂപ്പറാണ് സുധാകരായെന്നും ഉസ്മാനെ വിളിക്കുവോയെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: