ബെംഗളൂരു: ബജ്രംഗ് ദള്‍ പ്രവര്‍ത്തകനായ ഹര്‍ഷയെ വധിച്ചത് ഹിന്ദുത്വയ്ക്ക് വേണ്ടി ശക്തമായി നിലകൊണ്ടതിനാലാണെന്ന് റിപ്പോര്‍ട്ട്. ഹര്‍ഷയുടെ കൊലപാതകം ചിലര്‍ സമൂഹമാധ്യമങ്ങളില്‍ ആഘോഷിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. കൊലപാതകത്തിലെ ഒരു സംഘടനയുടെ പങ്ക് ഏതാണ്ട് വ്യക്തമായിരിക്കുന്നതായും പൊലീസ് പറഞ്ഞു.
2015ല്‍ ഹര്‍ഷയ്ക്കെതിരെ “മങ്കാരു മുസ്ലിം” എന്ന ഫേസ്ബുക്ക് പേജില്‍ കൊലവിളി നടന്നിരുന്നതായി പറയുന്നു. ഹര്‍ഷയെ കൊല ചെയ്തതിന് ശേഷം അക്രമികള്‍ മറ്റൊരു പ്രകോപനപരമായ സന്ദേശം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇത് വൈറല്‍ ആവുകയും ചെയ്തു.
എസ്ഡിപി ഐ, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകള്‍ക്ക് കൊലപാതകവുമായുള്ള ബന്ധങ്ങള്‍ അന്വേഷിക്കുന്നുണ്ട്. അതുപോലെ കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കി അവരെ ഹിജാബ് പ്രശ്നമുയര്‍ത്താന്‍ ഗൂഡാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ് ഐ) എന്ന സംഘടനയുടെ പങ്കും അന്വേഷിക്കുന്നുണ്ട്.
ഹര്‍ഷ ഹിന്ദു മതവുമായി ബന്ധപ്പെട്ട ചടങ്ങളുകള്‍ സംഘടിപ്പിക്കുന്നതിന് മുന്‍നിരയില്‍ നിന്ന വ്യക്തിയായിരുന്നു. പശുഹത്യ, പശുക്കടത്ത് എന്നിവയ്ക്കെതിരെ ശക്തമായി ഹര്‍ഷ നിലകൊണ്ടിരുന്നു. അതുപോലെ ഹി്ന്ദു അനുകൂല സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന കാര്യത്തിലും ഹര്‍ഷ സജീവമായിരുന്നു. ഇത് പലരെയും വെറുപ്പിച്ചിരുന്നു. ഹര്‍ഷയുടെ കൊലപാതകത്തിലൂടെ ഹിന്ദു പ്രവര്‍ത്തകരുടെ ഉള്ളില്‍ ഭീതി വിതയ്ക്കുക എന്ന ലക്ഷ്യവും കൊലപാതകികള്‍ക്കുണ്ടായിരുന്നു.
ഹര്‍ഷയുടെ കൊലപാതകത്തിന് ഹിജാബ് വിവാദവുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിന്റെ അടിവേരുകള്‍ തേടുകയാണ് പൊലീസമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയും പറഞ്ഞു. ഇതുവരെ ആറ് പേരെ അറസ്റ്റ് ചെയ്തു.
അതേ സമയം ഹര്‍ഷയുടെ കുടുംബത്തിന് സാമ്പത്തിക സഹായം ഒഴുകുകയാണ്. രണ്ട് സഹോദരിമാരും പ്രായമുള്ള മാതാപിതാക്കളും ഉള്ള കുടുംബത്തിലെ ഏക ആശ്രയമായിരുന്നു ഹര്‍ഷ. കുടുംബം സഹായം അഭ്യര്‍ത്ഥിച്ചിട്ടില്ലെങ്കിലും സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും സഹായം എത്തുന്നു. ഏകദേശം 16 ലക്ഷം രൂപ ഇതിനകം എത്തി. ഈ കൊലപാതകത്തിന് പിന്നിലുള്ളവരെ തൂക്കുകയര്‍ നല്‍കേണ്ടതുണ്ടെന്ന് ബിജെപി എംപിയും ബിജെപി ദേശീയ യുവ മോര്‍ച്ച നേതാവുമായ തേജസ്വി സൂര്യ പറഞ്ഞു. എന്നാല്‍ എസ്ഡി പി ഐ കര്‍ണ്ണാടക സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് കൊലപാതകത്തിന് പിന്നില്‍ സംഘപരിവാര്‍ ആണെന്ന് ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: