തിരുവനന്തപുരം: സിഐടിയു മാതമംഗലത്ത് കടയിലെ കോടതി വിധി അംഗീകരിക്കില്ലെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്. തൊഴില്‍ കാര്‍ഡുമായി ബന്ധപ്പെട്ട വിധിയെ ചോദ്യം ചെയ്യാമെന്നും തൊഴിലാളികളുടെ അവകാശം ലംഘിക്കപ്പെടുകയാണെന്നും ആനത്തലവട്ടം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തൊഴിലെടുക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന കോടതിവിധിയെ അംഗീകരിക്കില്ലെന്ന് ആനത്തലവട്ടം പറഞ്ഞു. മാതമംഗലത്തെ കടയിലെ ജീവനക്കാര്‍ക്ക് ലേബര്‍ കാര്‍ഡ് അംഗീകരിച്ചുള്ള ഹൈക്കോടതി വിധി അംഗീകരിക്കില്ല. കയറ്റിറക്ക് നിയമത്തിന് എതിരായ ഹൈക്കോടതി വിധി അംഗീകരിക്കാന്‍ കഴിയില്ലെന്നും ആനത്തലവട്ടം ആനന്ദന് പറഞ്ഞു.
സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍ക്ക് കയറ്റിറക്ക് ജോലികള്‍ക്കായി സ്വന്തം തൊഴിലാളികളെ നിയോഗിക്കാമെന്നും അവര്‍ക്ക് മുന്‍പരിചയം നിര്‍ബന്ധമല്ലെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്. സ്ഥാപന ഉടമയും തൊഴിലാളിയും അപേക്ഷിച്ചാല്‍ ഹെഡ്ലോഡ് വര്‍ക്കേഴ്സ് ആക്ട് പ്രകാരം ചുമട്ടുതൊഴിലാളികളായി അവര്‍ക്ക് രജിസ്ട്രേഷന് നല്‍കണമെന്നുമായിരുന്നു ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് വിധിച്ചത്. ഇതിനെതിരെയാണ് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: