ജയ്പൂര്‍: ബജറ്റ് അവതരണത്തിന് ശേഷം എംഎല്‍എമാര്‍ക്ക് വിലകൂടിയ സമ്മാനം നല്കി രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഭരണപക്ഷത്തേയും പ്രതിപക്ഷത്തെയും അടക്കം 200 എംഎല്‍എമാര്‍ക്കുമായി അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ നല്‍കിയത് ആപ്പിളിന്റെ ഐ ഫോണ്‍ 13 ആണ്. 75,000 രൂപ മുതല്‍ ഒരു ലക്ഷം വരെ വില വരുന്നതാണ് ഈ ഫോണ്‍.
ഗെഹ്ലോട്ട് സര്‍ക്കാര്‍ ആകെ 250 ഫോണുകള്‍ വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 200 എണ്ണം എംഎല്‍എമാര്‍ക്ക് കൈമാറി. എന്നാല്‍, ഫോണുകള്‍ തിരിച്ചു നല്‍കുമെന്നും ഇത്തരം സമ്മാനങ്ങള്‍ ആവശ്യമില്ലെന്നും ബിജെപി എംഎല്‍എമാര്‍ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ഇത്തരം സമ്മാനങ്ങള്‍ അനാവശ്യമാണെന്ന് ബിജെപി രാജസ്ഥാന് അധ്യക്ഷന്‍ സതീഷ് പൂനിയ വ്യക്തമാക്കി.
ഇത് ആദ്യമായല്ല ഗെഹ്ലോട്ട് സര്‍ക്കാര്‍ നിയമസഭാ സമാജികര്‍ക്ക് വിലപിടിപ്പുളള സമ്മാനങ്ങള്‍ നല്‍കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എംഎല്‍എമാര്‍ക്ക് ആപ്പിള്‍ ഐ പാഡുകളും ലാപ് ടോപുകളും സര്‍ക്കാര്‍ സമ്മാനിച്ചിരുന്നു. സര്‍ക്കാര്‍ എംഎല്‍എമാര്‍ക്ക് മാത്രമല്ല ഫോണുകള്‍ നല്‍കുന്നത്, മറിച്ച് സംസ്ഥാനത്തെ സ്ത്രീകള്‍ക്കെല്ലാം സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന മറുപടിയുമായി രാജസ്ഥാന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദൊതാശ്ര രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: