അബുദാബി : കോവിഡിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് പോകുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ റാപ്പിഡ് പിസിആര്‍ ടെസ്റ്റ് ഒഴിവാക്കി. എയര്‍ ഇന്ത്യ എകസ്പ്രസാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ എന്നീ വിമാനത്താവളങ്ങളിലെ യാത്രക്കാര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നതാണ്.
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് റാപിഡ് പിസിആര്‍ പരിശോധന വേണമെന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ മറ്റ് യാത്രാ നിബന്ധനകള്‍ പാലിക്കണമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍ക്കുലറിലൂടെ അറിയിച്ചു. അബുദാബിയിലേക്ക് റാപിഡ് പിസിആര്‍ പരിശോധന വേണമെന്ന നിബന്ധന ഔദ്യോഗിക വിമാന കമ്പനിയായ ഇത്തിഹാദും വെബ്സൈറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ പരിശോധനാഫലം വേണമെന്ന നിബന്ധന തുടരും. അതില്‍ മാറ്റമുണ്ടാകില്ല. യാത്രയ്ക്ക് നാല് മണിക്കൂറിന് മുമ്പെടുത്ത റാപ്പിഡ് പരിശോധനാ ഫലം മാത്രമാണ് ഒഴിവാക്കുന്നതെന്നും വിമാന കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: