തൃശൂർ: രക്ഷാപ്രവർത്തനത്തിനിടയിൽ വീരമൃത്യു വരിച്ച ഫയർ & റെസ്ക്യൂ ഓഫീസർ ഡ്രൈവർ പി. വിനോദ് കുമാറിന്റെ പതിനൊന്നാം അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് കേരള ഫയർ സർവ്വീസ് ഡൈവേഴ്സ് & മെക്കാനിക്ക്സ് അസോസിയേഷൻ പാലക്കാട് മേഖലാ കമ്മറ്റിയുടെ നേത്വത്വത്തിൽ തൃശൂരിൽ രക്ത ദാനവും – ഭക്ഷണ വിതരണവും നടത്തി. വിവിധയിടങ്ങളിൽ പൊതി ചോറ് വിതരണം ചെയ്തു. ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കർ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം കെ.ബി.ജോസ് അദ്ധ്യക്ഷത വഹിച്ചു.
സ്റ്റേഷൻ ഓഫീസർ വിജയ് കൃഷ്ണ, അസി: സ്റ്റേഷൻ ഓഫീസർ പി. സുരേഷ് കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് പുഷ്പ രാജൻ, മേഖലാ സെക്രട്ടറി ഒ.പി. ഷാജി മോൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നഗരത്തിലെ അനാഥരായ ഇരുന്നൂറോളം പേർക്ക് ഭക്ഷണം വിതരണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: