ചെന്നൈ; ചെന്നൈ കോര്പറേഷന് 134ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഉമാ ആനന്ദന് 2000ല്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ തിളക്കമാര്‍ന്ന വിജയം. ഗോഡ്സെയെ പുകഴ്ത്തിപ്പറഞ്ഞുവെന്നും ഗോഡ്സേയുടെ ചെറുമകളാണെന്നും തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ ഉമാ ആനന്ദനെതിരെ ഡിഎംകെയും പള്ളിയും എന്‍ജിഒകളും കമ്മ്യൂണിസ്റ്റുകളും അഴിച്ചുവിട്ടിരുന്നു.
ചെന്നൈ കോര്‍പറേഷിലെ വിജയം കൊയ്ത ഏക ബിജെപി സ്ഥാനാര്‍ത്ഥി കൂടിയാണ് ഉമാ ആനന്ദന്. ഗോഡ്സേയെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍ സ്വയം അഭിമാനിക്കുന്നതായുള്ള ഉമാ ആനന്ദന്റെ പ്രസ്താവനയും എതിരാളികള്‍ വന്‍വിവാദമാക്കിയിരുന്നു.
ഉമാ ആനന്ദന് വെറും എട്ട് വോട്ടുകള്‍ മാത്രമേ കിട്ടൂ എന്നായിരുന്നു ഡിഎംകെയും കമ്മ്യൂണിസ്റ്റുകളും വാദിച്ചിരുന്നത്.
വ്യാജവാര്‍ത്തകള്‍ സൃഷ്ടി്ച്ചും സമൂഹമാധ്യമങ്ങളിലൂടെ ഗോഡ്സേ ലേബല്‍ ചാര്‍ത്തിയും ഉമാ ആനന്ദനെ അപകീര്‍ത്തിപ്പെടുത്താന്‍ വലിയ ശ്രമമുണ്ടായിരുന്നു. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ചായിരുന്നു അവരുടെ വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: