ബാംബോലിം: വിജയവഴിയിലേക്ക് തിരിച്ചെത്തണം ബ്ലാസ്റ്റേഴ്സിന്, ഒപ്പം നിര്‍ണ്ണായക മൂന്ന് പോയിന്റും. കരുത്തരായ ഹൈദരാബാദ് എഫ്സിയാണ് എതിരാളികള്‍. പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ഹൈദരാബാദിന് ലീഡ് ഉയര്‍ത്തുകയാണ് ലക്ഷ്യം.
കഴിഞ്ഞ രണ്ട് മത്സരങ്ങളും വിജയിച്ച് മികച്ച ഫോമിലാണ് ഹൈദരാബാദ്. നാളെ കേരളത്തിന് വിജയിക്കണമെങ്കില്‍ മികച്ച പ്രകടനം കാഴ്ചവക്കുക തന്നെ വേണം. ആദ്യ നാലിലെത്താന്‍ വിജയം അനിവാര്യമെന്ന് പരിശീലകന് ഇവാന് വുകുമാനോവിച്ച് നേരത്തെ അറിയിച്ചിരുന്നു. ഒഗ്ബച്ചെയുടെ മികവിലാണ് ഹൈദരാബാദിന്റെ മുന്നേറ്റം. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഫോമിലാണെന്ന് തെളിയിച്ചാണ് ഒഗ്ബെച്ചെയുടെ വരവ്.
നേരത്തെ ഐഎസ്എല്ലില്‍ 50 ഗോളുകള്‍ തികയ്ക്കുന്ന രണ്ടാമത്തെ താരമായും ഒഗ്ബച്ചെ മാറിയിരുന്നു. കഴിഞ്ഞ മത്സരത്തില്‍ എടികെ മോഹന്‍ബഗാനെതിരെ രണ്ട് ഗോള്‍ നേടിയ ലൂണയാണ് കേരളത്തിന്റെ സൂപ്പര്‍ താരം. മികച്ച ഫോമില്‍ കളിക്കുന്ന കേരള താരങ്ങള്‍ അവസാന നിമിഷങ്ങളില്‍ പതറുന്നതാണ് വിനയാകുന്നത്.
ഇരു ടീമും ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്സാണ് വിജയിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മുന്നേറ്റം. നിലവില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് ഇന്ന് വിജയിച്ചാല്‍ മുന്നേറാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: