തിരുവനന്തപുരം : സംസ്ഥാനത്തിന് സില്‍വര്‍ലൈന്‍ മറ്റൊരു ബദലില്ല. കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ് ഇതെന്നും മുഖ്യമന്ത്രി പിണറായി വിജയന്. പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുമെന്നത് അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. പരിസ്ഥിതിയെ കൂടി കണക്കിലെടുത്താണ് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പില്ലാകുക. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
പ്രകൃതിയെ ചൂഷണം ചെയ്യുന്നത് പരമാവധി കുറച്ചാണ് കെ റെയില്‍ പാത നിര്‍മിക്കുന്നത്. പരിസ്ഥിതിയെ കൂടി പരിഗണിച്ചാകും പദ്ധതി നടപ്പിലാവുക. പദ്ധതിക്ക് തുടക്കമിട്ടവര്‍ തന്നെ ഇപ്പോള്‍ എതിര്‍ക്കുകയാണ്. സില്‍വര്‍ലൈനില്‍ സര്‍ക്കാര്‍ ഒന്നും മറച്ചുവെച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സിപിഎമ്മിനുള്ളിലും പദ്ധതിക്കെതിരെ അഭിപ്രായ വ്യത്യാസം ഉടലെടുത്തിട്ടുണ്ട്. അതേസമയം പദ്ധതിക്കായി കല്ലിടാനെത്തുന്ന ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടയുന്നത് വ്യാപകമായി. ഈ സാഹചര്യത്തില്‍ പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് തടയാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
കഴിഞ്ഞ ദിവസം എറണാകുളം അങ്കമാലിയില്‍ സില്‍വര്‍ ലൈന്‍ സര്‍വേക്കായുള്ള കല്ലിടലിനെതിരെ പ്രതിഷേധിച്ച നാട്ടുകാരെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. അതിനാല്‍ ഇനി മുതല്‍ കല്ലിടാനെത്തുന്നതിന് മുമ്പ് കെ റെയില്‍ ഉദ്യോഗസ്ഥന് അതാത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് കത്ത് നല്‍കും. പോലീസെത്തി ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷയൊരുക്കാന്‍ ഡിജിപിക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കാനും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: