ഇസ്ലാമബാദ്: പാക് ചാരസംഘടനയായ ഐഎസ്ഐയുടെ മുന്‍ മേധാവി ജനറല്‍ അഖ്തര്‍ അബ്ദു റഹ്മാന് ഖാന് സ്വിസ് ബാങ്കില്‍ കോടികളുടെ നിക്ഷേപം ഉള്ളതായി വെളിപ്പെടുത്തല്‍. പല പാക് സൈനിക, രാഷ്ട്രീയ ഉന്നതര്‍ക്കും സ്വിസ് ബാങ്കുകളില്‍ വന്‍ നിക്ഷേപങ്ങള്‍ ഉണ്ടെന്നും വെളിപ്പെടുത്തുന്ന രേഖകള്‍ പുറത്തുവന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യം നട്ടം തിരിയുമ്പോഴാണ്, അഴിമതി സൂചികപ്പട്ടികയില്‍ 140-ാം സ്ഥാനത്തു നിന്ന് 180-ാം സ്ഥാനത്തേക്ക് കൂപ്പു കുത്തിയ വേളയിലാണ്, പല പ്രമുഖരും സ്വിസ് ബാങ്കില്‍ വലിയ തോതില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്ന വിവരം പുറത്തുവന്നത്. കള്ളപ്പണം അടങ്ങുന്ന 600 അക്കൗണ്ടുകള്‍ 1400 പാക് പൗരന്മാരുടേതാണെന്നാണ് പുറത്തുവന്ന വിവരങ്ങളില്‍ ഉള്ളത്. അമേരിക്കയില്‍ നിന്ന് വലിയ തുകകള്‍ റഷ്യയുമായി പോരാടിയിരുന്ന അഫ്ഗാനിലെ മുജാഹിദ്ദീനുകള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ഈ പണമെല്ലാം ജനറല്‍ അഖ്തര്‍ അബ്ദു റഹ്മാന് ഖാന്റെ അക്കൗണ്ടുകള്‍ വഴിയാണ് പോയിട്ടുള്ളതെന്നും രേഖകളില്‍ പറയുന്നു. ഇങ്ങനെ പലതരത്തില്‍ ഖാന് കോടികള്‍ സ്വന്തമാക്കിയെന്നാണ് രേഖകളില്‍ സൂചിപ്പിക്കുന്നത്. 1400 പാകിസ്ഥാനികളുടെ 600 അക്കൗണ്ടുകളില്‍ ഏറ്റവും അധികം ബാലന്‍സ് ഉള്ള അക്കൗണ്ടില്‍ 4.42 മില്ല്യന്‍ സ്വിസ് ഫ്രാങ്ക് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: