കൊച്ചി : തൃക്കാക്കരയില്‍ രണ്ടരവയസ്സുകാരി ക്രൂര മര്‍ദ്ദനത്തിന് ഇരയായി ആശുപത്രിയില്‍. തലച്ചോറിന് ക്ഷതവും, ഇടത് കൈയില്‍ രണ്ട് ഒടിവ്, തലമുതല്‍ കാല് പാദം വരെ മുറിവുകളുമോടെയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പത്. കൂട്ടിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. കുട്ടിയുടെ ദേഹത്തുള്ള പരിക്കുകള്‍ ദുരൂഹയുണര്‍ത്തുന്നതാണ്.
ഗുരുതരമായി പരിക്കേറ്റ കുഞ്ഞിന്റെ ചികിത്സ വൈകിപ്പിച്ചതിന് അമ്മയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. എന്നാല്‍ കുട്ടി സ്വയം ഏല്പിച്ച പരിക്കെന്നും മറ്റാര്‍ക്കും പങ്കില്ലെന്നുള്ള മൊഴി അമ്മ ആവര്‍ത്തിക്കുകയാണ്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന അമ്മയുടെ സഹോദരിയും അവരുടെ ഭര്‍ത്താവും സംഭവത്തിന്ശേഷം വീട് വിട്ടു. ഇവര്‍ കാറില്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
കുട്ടിയുടെ പരുക്കിന്റെ കാരണം ദുരൂഹമായി തുടരുന്നു. കുട്ടിക്ക് ക്രൂരമായി മര്‍ദ്ദനം ഏറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കുട്ടിയെ കൊണ്ട് അമ്മ ആദ്യം പോയത് പഴങ്ങനാട് സമരിറ്റന്‍ ആശുപത്രിയിലേക്കായിരുന്നു. പിന്നീട് രാത്രി പതിനൊന്നോടെ അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ മിഷനിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ എറണാകുളം ജില്ല ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ഇന്ന് ആശുപത്രിയിലെത്തി കുഞ്ഞിന്റെ ആരോഗ്യനില ചോദിച്ചറിയും.
കുഞ്ഞിന് തലയ്ക്ക് ക്ഷതമേറ്റിട്ടുണ്ട്. ദേഹമാസകലം പൊള്ളലേറ്റ പാടുകളും വലതു കൈയ്ക്ക് ഒടിവുമുണ്ട്. വെന്റിലേറ്ററിലാണ് കുഞ്ഞുള്ളത്. കുഞ്ഞിന്റെ പരിക്കിനെ പറ്റി അമ്മയുടെയും അമ്മൂമ്മയുടെയും മൊഴിയില്‍ വൈരുധ്യമുണ്ട്. കുട്ടിയ്ക്ക് ഹൈപ്പര്‍ ആക്ടിവിറ്റി പ്രശ്നമെന്നാണ് അമ്മയുടെ മൊഴി. കളിക്കുന്നതിനിടെ സംഭവിച്ച പരിക്കാണെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുപോയപ്പോഴുണ്ടായ പരിക്കെന്നാണ് അമ്മൂമ്മയുടെ മൊഴി. രണ്ട് പേരും മൊഴികളില്‍ ഉറച്ചുനില്‍ക്കുകയാണ്. പരിശോധിച്ച ഡോക്ടര്‍മാര്‍ രണ്ട് പേരുടെയും മൊഴികളില്‍ അവിശ്വാസം രേഖപ്പെടുത്തി.
കുഞ്ഞിനേറ്റ പരിക്കില്‍ ചിലതിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കുഞ്ഞ് സ്വയം വരുത്തുന്ന പരിക്കുകളുടെ ലക്ഷണങ്ങളല്ല മുറിവുകള്‍ക്കുള്ളത്. അമ്മയുടെ ബന്ധുക്കളുടെ മര്‍ദ്ദനമാണോ പരിക്കിന്റെ കാരണമെന്നും പോലീസ് സംശയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: