മുംബൈ:ലോകചാമ്പ്യന് മാഗ്നസ് കാള്‍സനെ തോല്പിച്ച 16 കാരനായ ഇന്ത്യന്‍ താരം പ്രഗ്നനാനന്ദയ്ക്ക് മുന്നില്‍ ശിരസ് നമിച്ച് സച്ചിന് ടെണ്ടുല്‍ക്കര്‍. എയര്‍തിംഗ്സ് മാസ്റ്റേഴ്സ് ടൂര്‍ണമെന്റിലാണ് പ്രഗ്നനാനന്ദ കാള്‍സനെ തോല്പിച്ചത്- അതും 39 കരുനീക്കങ്ങളില്‍.
‘എന്തൊരു അത്ഭുത വികാരമായിരിക്കും പ്രഗ്നനാനന്ദയ്ക്ക്. വെറും 16ല്‍ അനുഭവസമ്പന്നനും ലോകകിരീടധാരിയുമായി മാഗ്നസ് കാള്‍സനെ തോല്പിക്കുക…അതും കറുത്ത കരുക്കള്‍ ഉപയോഗിച്ച്. തികച്ചും അതിശയകരം.ഭാവി ചെസ് ജീവിതം വിജയകരമാകട്ടെ’- ഇതായിരുന്നു സച്ചിന് ടെണ്ടുല്‍ക്കറുടെ ട്വിറ്റര്‍ പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: