ഫര്ഹാന് അക്തറിന്റെയും ഷിബാനി ദണ്ഡേക്കറിന്റെയും വിവാഹ വേളയില്‍ ‘സിന്ദഗി നാ മിലേഗി ദൊബാര’ എന്ന ചിത്രത്തിലെ സെനോറിറ്റ ഗാനത്തിന് നൃത്തം ചെയ്ത ഹൃത്വിക് റോഷന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഹൃത്വിക്കും ഫര്‍ഹാനും ഒന്നിച്ച് നൃത്തം ചെയയ്യുന്നതും വീഡിയോയില്‍ ശ്രദ്ധേയമാണ്. ഹൃത്വിക് ചുവടുകള്‍ മറക്കുമ്പോള്‍ ഫര്ഹാന് സഹായിക്കുകയും ചെയ്തു. ഹൃത്വിക് റോഷനോടൊപ്പം അച്ഛന് രാകേഷ് റോഷനും അമ്മ പിങ്കി റോഷനും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
https://www.instagram.com/tv/CaMj4zFJU4N/?utm_source=ig_web_button_share_sheet
ബാല്യകാല സുഹൃത്തുക്കളായ ഹൃത്വിക് റോഷനും ഫര്ഹാന് അക്തറും ‘ലക്ക് ബൈ ചാന്‍സ്’, ‘സിന്ദഗി നാ മിലേഗി ദൊബാര’ തുടങ്ങിയ സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ശനിയാഴ്ച ഖണ്ടാലയില്‍ നടന്ന ഒരു ചെറിയ ചടങ്ങിലാണ് ഫര്‍ഹാനും ഷിബാനിയും വിവാഹിതരായത്. ഫര്ഹാന് മുമ്പ് പ്രശസ്ത ഹെയര്‍സ്റ്റൈലിസ്റ്റായ അധുന ഭാബാനിയെ വിവാഹം കഴിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: