ന്യൂദല്‍ഹി: തന്നെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ കെട്ടിടം ഉടമ ശ്രമിക്കുന്നുവെന്നാരോപിച്ച് വനിതാ ഡോക്ടര്‍ ദല്‍ഹി പൊലീസില്‍ പരാതി നല്കി. ഇത് സംബന്ധിച്ച് കെട്ടിടയുടമ ഷാബു ഖുറേഷിയ്ക്കെതിരെ കേസെടുത്തു.
വനിതാ ഡോക്ടര്‍ താമസിക്കുന്നത് ഷാബു ഖുറേഷിയുടെ കെട്ടിടത്തിലായിരുന്നു. ഇവിടെ എംബ്രോഡറി, ഫുഡ് ബിസിനസ് ചെയ്യുകയാണ്. ഒരു ദിവസം കെട്ടിടയുടമ ഷാബു ഖുറേഷി, ഇഖ്ലാഖ്, അസ്ലം, ഇക്ബാല്‍ എന്നിവര്‍ വനിതാ ഡോക്ടറുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ഇസ്ലാമിലേക്ക് മാറണമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കെട്ടിടത്തില്‍ വിഗ്രഹാരാധന അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയ കെട്ടിടയുടമ വനിതാ ഡോക്ടറുടെ ഒന്നരവയസ്സ് പ്രായമുള്ള കുട്ടിയെ മതം മാറ്റാന്‍ മൗലവിയെ കൊണ്ടുവരികയും ചെയ്തു.
മറ്റൊരു ദിവസം വനിതാ ഡോക്ടറോട് സ്ഥാപനത്തിലെ മുഴുവന്‍ ഹിന്ദു ജീവനക്കാരെയും ഒഴിവാക്കാനും കെട്ടിടമുടമ ഷാ ഖുറേഷി ആവശ്യപ്പെട്ടിരുന്നു. പകരം മുസ്ലിം ജീവനക്കാരെ മാത്രം ജോലിക്കെടുക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. പിന്നീട് ഒരു ദിവസം ദല്‍ഹിയിലെ പട്ടേല്‍ നഗറില്‍ താമസിക്കുന്ന തന്റെ മുഴുവന്‍ കുടുംബാംഗങ്ങളെയും മതം മാറ്റണമെന്നും അല്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും വനിതാ ഡോക്ടര്‍ പരാതിയില്‍ പറയുന്നു. കശ്മീരിലെ തീവ്രവാദികളുമായി തനിക്ക് ബന്ധമുണ്ടെന്നും മതം മാറിയില്ലെങ്കില്‍ അവരെ ഉപയോഗിച്ച് വേണ്ടത് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതായും പറയുന്നു.
ഷഹീന്‍ബാഗിലാണ് ഈ സംഭവം. 2019 ഡിസംബറില്‍ ഈ പ്രദേശത്തെ മുസ്ലിമുകളായ താമസക്കാര്‍ ഒന്നടങ്കം മാസങ്ങളോളം പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരം ചെയ്ത് റോഡ് ഗതാഗതം തടഞ്ഞിരുന്നു. ഈ പ്രദേശത്തെ ഒരു പൊലീസുകാരനും കെട്ടിടയുടമയെ സഹായിക്കുന്നതായി ഡോക്ടര്‍ ആരോപിക്കുന്നു. മൗലാന കലിം സിദ്ദിഖിയും മൊഹമ്മദ് ഒമര്‍ ഗൗതമും ആയി ഖുറേഷിക്ക് ബന്ധമുള്ളതായും സംശയിക്കുന്നു. രണ്ടുപേരും നിര്‍ബന്ധിത മതംമാറ്റത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശിലെ ഭീകരവാദ വിരുദ്ധ സംഘം കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്ത വ്യക്തികളാണ്.
ഇതില്‍ മുഹമ്മദ് ഒമര്‍ ദല്‍ഹിയിലെ ജാമിയ നഗറില്‍ ഇസ്ലാമിക ദാവാ കേന്ദ്രം നടത്തുകയും ഇവിടെ 1000 പേരെ ഇസ്ലാമിലേക്ക് മതം മാറ്റുകയും ചെയ്തിരുന്നു. പലപ്പോഴും ദുര്ബലവിഭാഗത്തില്പ്പെട്ടവരെയും ശാരീരിക വൈകല്യമുള്ളവരെയുമാണ് ഇവര്‍ മതപരിവര്‍ത്തനത്തിന് ലക്ഷ്യമിട്ടിരുന്നത്. ഇതിനായി ധനസഹായം വിവിധ വിദേശകേന്ദ്രങ്ങളില്‍ നിന്നും എത്തിയിരുന്നു. പാകിസ്ഥാന് രഹസ്യസേനയായ ഐഎസ് ഐയും ധനസഹായം നല്‍കിയിരുന്നു. ഇപ്പോള്‍ ഇസ്ലാമിക് ദവാകേന്ദ്രത്തിന്റെയും അതിലേക്കുള്ള ധനസഹായവും കേ്ന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ അന്വേഷിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: