ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം വൃദ്ധിമാന്‍ സാഹയെ മാദ്ധ്യമ പ്രവര്ത്തകന് ഭീഷണിപ്പെടുത്തിയതായി പരാതി. മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനെതിരെയാണ് സാഹ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കാതിരുന്നതിന് പിന്നാലെ ബിസിസിഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലി, പരിശീലകന് രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കെതിരെ സാഹ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഭിമുഖത്തിനായി മാദ്ധ്യമ പ്രവര്ത്തകന് സമീപിച്ചതെന്ന് സാഹ പറയുന്നു. എന്നാല്‍ അഭിമുഖത്തിന് താത്പര്യം ഇല്ലെന്ന് അറിയിച്ചു. ഇതോടെ മാദ്ധ്യമപ്രവര്ത്തകന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇന്ത്യന്ക്രിക്കറ്റിനായി നിരവധി സംഭാവനകള്‍ നല്കിയ തനിക്ക് മാദ്ധ്യമപ്രവര്‍ത്തകര്‍ നല്കുന്ന വില ഇതാണെന്നും അദ്ദേഹം ആരോപിച്ചു. മാദ്ധ്യമപ്രവര്‍ത്തകനുമായി നടത്തിയ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ സഹിതമാണ് സാഹ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അതേസമയം മാദ്ധ്യമ പ്രവര്‍ത്തകന്റെ പേര് പുറത്തുവിട്ടിട്ടില്ല.
അതേസമയം സാഹയുടെ വെളിപ്പെടുത്തലിന് പിന്നാലെ മാദ്ധ്യമ പ്രവര്‍ത്തകന്റെ പേര് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് വീരേന്ദര്‍ സേവാഗ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ രംഗത്ത് എത്തി. സംഭവത്തെ പറ്റി ബിസിസിഐ അന്വേഷണം നടത്തണമെന്നും ആരാധകര്‍ ട്വിറ്ററില്‍ ആവശ്യപ്പെട്ടിടുണ്ട്. ഇത് ഒരു ചെറിയ വിശയം അല്ലെന്നും സീരിയസ്സായി ഇതുനെ കുറിച്ച് അന്വേഷിക്കണമെന്നും അവര്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: