ബംഗളുരു: കർണാടകയിലെ നന്ദി ഹിൽസിൽ ട്രെക്കിങ്ങിനിടെ കാൽവഴുതി പാറക്കെട്ടിലേക്ക് വീണ 19 കാരനെ വ്യോമസേനയും പോലീസും ചേർന്ന് രക്ഷപ്പെടുത്തി. ദൽഹി സ്വദേശിയായ നിശാങ്കിനെ (19) ആണ് വ്യോമസേനയും ചിക്കബെല്ലാപ്പൂർ പോലീസും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തിയത്. ട്രെക്കിങ്ങിനിടെ കാൽവഴുതി 300 അടി താഴ്ചയിലേക്ക് വീണ യുവാവിനെ ഹെലികോപ്ടറിലാണ് രക്ഷപ്പെടുത്തിയത്.
ബെംഗളൂരു പി ഇ എസ് സർവകലാശാലയിലെ വിദ്യാർഥിയായ നിശാങ്കിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച രാവിലെ ട്രെക്കിങ്ങ് ആരംഭിച്ച യുവാവ് പാറക്കെട്ടിനിടയിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു. ഇയാൾ ഒറ്റയ്‌ക്കാണ് ഇവിടെയെത്തിയത്. 300 അടിയോളം താഴ്ചയിലേക്ക് വീണ് പാറക്കെട്ടിൽ കുടുങ്ങിയ യുവാവ് ഇക്കാര്യം പോലീസിനെയും വീട്ടുകാരെയും ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു.
ദിവസങ്ങൾക്ക് മുൻപാണ് പാലക്കാട് മലമ്പുഴയിൽ ചെറാട് കുമ്പാച്ചി മലയിൽ ബാബു എന്ന യുവാവ് കുടുങ്ങിയത്. ഇതിന് പിന്നാലെയാണ് രാജ്യത്ത് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: