തിരുവനന്തപുരം: ബിജെപിയുടെ സംഘടനാ പ്രവര്‍ത്തനത്തിന്‍ ദിശമാറ്റുന്ന ബൂത്ത് തല സമ്മേളനങ്ങള്‍ സംസ്ഥാനത്ത് പൂര്‍ത്തിയായി. ലക്ഷ്യമിട്ട 20,000 ബൂത്ത് കളിലും കമ്മറ്റികള്‍ രൂപീകരിക്കാനായി എന്നതാണ് ശ്രദ്ധേയം. അതില്‍ 18,000 ബൂത്തുകളില്‍ സജീവ സമ്മേളനങ്ങളാണ് നടന്നത്.നേരത്തെയുണ്ടായിരുന്നത് 12,000 ബൂത്തു കമ്മിറ്റികളായിരുന്നു ഇതില്‍ 7000 ബൂത്തുകള്‍ മാത്രമായിരുന്നു സജീവം.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് രാജ്യത്താകമാനം ബിജെപി നടത്തുന്ന ഒരുക്കങ്ങളുടെ ഭാഗമായാണ് ബൂത്ത് മുതലുള്ള കമ്മിറ്റികളുടെ പുനക്രമീകരണം നടത്തിയത്. കൂടുതല്‍ പ്രവര്‍ത്തകര്‍ക്ക് ചുമതലാ ബോധം നല്‍കി പ്രവര്‍ത്തനത്തിലിറക്കണമെന്ന ആശയമാണ് ബിജെപി രാജ്യം മുഴുവന്‍ നടപ്പാക്കുന്നത്.
കേരളത്തിലെ 140 നിയോജകമണ്ഡലം കമ്മിറ്റികളും വിഭജിച്ച് 280 കമ്മിറ്റികളാക്കി. 20 ബൂത്തുകളില്‍ മുകളിലുള്ള പഞ്ചായത്ത് കമ്മിറ്റികളെ വിഭജിച്ച് ഏരിയാ കമ്മിറ്റി എന്ന പുതിയ സംവിധാനവും കൊണ്ടുവന്നു.ഇതോടെ മണ്ഡലം ഭാരവാഹികള്‍ 6000ത്തോളമായി. വലിയ പഞ്ചായത്ത് കമ്മിറ്റികള്‍ വിഭജിച്ച് ഏരിയാ കമ്മിറ്റികളുണ്ടാക്കിയപ്പോള്‍ അവിടെയും ഭാരവാഹികള്‍ എത്തി. ബൂത്ത് തലത്തില്‍ കമ്മിറ്റികളില്‍ വനിത ഭാരവാഹികളെയും പിന്നാക്ക വിഭാഗങ്ങളുടേയും സംവരണം ഉറപ്പാക്കി.
ബിജെപി സ്ഥാനാര്‍ഥികളായി വാര്‍ഡ് തലം മുതല്‍ മത്സരിച്ചവരെ എല്ലാം പാര്‍ട്ടിയുടെ ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവന്നു. 20 ശതമാനം ബൂത്തുകളുടെ പ്രസിഡന്റ്മാര്‍ സ്ത്രീകളാണ്. ന്യൂനപക്ഷ മേഖലയിലും കാര്യമായ പ്രാതിനിധ്യം ഉറപ്പിക്കാനായി. ക്രൈസ്തവ വിഭാഗത്തില്‍ നിന്ന് 5200 പുതിയ ഭാരവാഹികളും മുസ്‌ലിം വിഭാഗത്തില്‍നിന്നു 200 പേരുമാണ് ബൂത്ത് മുതല്‍ സംസ്ഥാന തലം വരെ ഇപ്പോള്‍ ഭാരവാഹികളായി വന്നത്. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ഭാരവാഹിത്വം നേരത്തെ 100 ല്‍ താഴെയായിരുന്നു.
കോട്ടയം, ഇടുക്കി, എറണാകുളം , തൃശൂര്‍ ജില്ലകളിലാണ് െ്രെകസ്തവ മേഖലയില്‍ കൂടുതല്‍ കമ്മിറ്റികള്‍ രൂപീകരിച്ചത്. മണ്ഡലം പ്രസിഡന്റുമാരില്‍ 11 പേര്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ളവരാണ്. 21 വനിതകള്‍ മണ്ഡലം പ്രസിഡന്റുമാരായി.
പാര്‍ട്ടിക്കാര്‍ക്കു പുറത്തുള്ള വോട്ടര്‍മാരെ ശ്രദ്ധിക്കല്‍,.പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത്, കേന്ദ്ര പദ്ധതികളുടെ പ്രചാരണം, എന്നിവയ്‌ക്ക് ബൂത്ത് തലത്തില്‍ പ്രത്യേക ഭാരവാഹികളെയും നിശ്ചയിച്ചു. പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിലൂടെ രാജ്യത്തെ ജനങ്ങളോട് സംവദിക്കുന്നത് പൊതുജനങ്ങള്‍ക്കിടയില്‍ കൂടി പ്രചരിപ്പക്കണമെന്നതിന്റെ സംഘാടനത്തിന് സംസ്ഥാനതലം മുതല്‍ ബൂത്ത് തലം വരെ കമ്മിറ്റിയും ഭാരവാഹികളും നിയമിക്കപ്പെട്ടിട്ടുണ്ട്.
വോട്ടര്‍ പട്ടിക ശ്രദ്ധിക്കാന്‍ ബൂത്ത് തലത്തില്‍ 2 പേര്‍ക്കാണ് ചുമതല. ഇവര്‍ വോട്ടര്‍പട്ടികയില്‍ ഇപ്പോഴെ അനുഭാവികളെ ചേര്‍ക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും പേര് വോട്ടര്‍പട്ടികയില്‍ ഉണ്ടോയെന്ന് പരിശോധിച്ചുറപ്പു വരുത്തുന്നതുള്‍പ്പെടെയാണ് ചുമതല.
സംസ്ഥാന തലം മുതല്‍ ബൂത്ത് തലം വരെ സമൂഹ മാധ്യമങ്ങള്‍ക്കായി പ്രത്യേക കമ്മിറ്റി ഉണ്ടാകും. മണ്ഡലം കമ്മിറ്റികള്‍ക്ക് സമാന്തരമായി തന്നെ പത്തംഗ സോഷ്യല്‍മീഡിയ കമ്മിറ്റിയും പ്രവര്‍ത്തിക്കും. ബുത്ത് തലത്തില്‍ അഞ്ചംഗസമിതിയും രൂപീകരിച്ചു.
ഓരോ ജില്ലകളുടെയും മണ്ഡലങ്ങളുടെയും ചുമതല സംസ്ഥാന നേതക്കള്‍ക്കും ജില്ലാ നേതാക്കള്‍ക്കും വിഭജിച്ചു നല്‍കി. ചുമതലയുളള മണ്ഡലം- ജില്ലാ കമ്മിറ്റികളില്‍ നേതാക്കള്‍ മാസത്തില്‍ 10 ദിവസം പ്രവര്‍ത്തനത്തിനെത്തും. നേതാക്കളെല്ലാം സ്വന്തം ബൂത്തില്‍ മാസത്തില്‍ മൂന്ന് ദിവസം പ്രവര്‍ത്തിക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: