ന്യൂദല്‍ഹി: ആദ്യം പഠിക്കൂ, പിന്നീടാകാം ഹിജാബ് എന്ന് മകളെ ഉപദേശിച്ച കൂട്ടുകാരിയുടെ കഥ പറഞ്ഞ സൈനികോദ്യോഗസ്ഥന്റെ ഭാര്യയ്‌ക്ക് അധിക്ഷേപം. ഈ കഥ അംബ്രീന്‍ സെയ്ദി എന്ന സൈനികന്റെ ഭാര്യ വരുവരായ്കകള്‍ നോക്കാതെ നിഷ്കളങ്കമായാണ് ട്വിറ്ററില്‍ പങ്കുവെച്ചത് എന്നാല്‍ അതിന്റെ പേരില്‍ അവര്‍ക്കെതിരെ വധഭീഷണിയും തെറിവിളിയും ഉള്‍പ്പെടെയുള്ള അധിക്ഷേപങ്ങളാണ് സമൂഹമാധ്യമങ്ങളിലുടനീളം. .
അംബ്രീന്‍ സെയ്ദി ട്വിറ്ററില്‍ പങ്കുവെച്ച കഥ ഇതാണ്: ‘ഹിജാബ് ധരിയ്‌ക്കുന്ന കൂട്ടുകാരിയോട് അവരുടെ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന മകള്‍ പറഞ്ഞു: “ഹിജാബ് ധരിക്കുന്ന കുട്ടിയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ സ്‌കൂളിലെ വേറെ കുട്ടികള്‍ക്ക് ആഗ്രഹമുണ്ട്. അപ്പോള്‍ അവരും ഹിജാബ് ധരിയ്‌ക്കും”. ഇത് കേട്ടപാടെ എന്റെ കൂട്ടുകാരി മകള്‍ക്ക് രണ്ടടി കൊടുത്ത ശേഷം ഇപ്പോള്‍ ആദ്യം പഠനത്തില്‍ ശ്രദ്ധിക്കാനും പിന്നീട് ഹിജാബിനെക്കുറിച്ച് സ്‌കൂള്‍ പഠനം കഴിഞ്ഞ ശേഷം തീരുമാനിക്കാമെന്നും പറഞ്ഞു. ‘
വഴിതെറ്റിയേക്കാവുന്ന ഒരു കുട്ടി സംരക്ഷിക്കപ്പെട്ടു എന്നും അംബ്രീന്‍ സെയ്ദി കുറിച്ചു. ഈ കഥ പങ്കുവെച്ചശേഷം അംബ്രീന്‍ സെയ്ദിക്ക് നേരെ ഇസ്ലാം വാദികള്‍ അതിരൂക്ഷ വിമര്‍ശനമാണ് നടത്തുന്നത്.
ആദ്യം ഹിജാബ്, പിന്നെ കിത്താബ് (പുസ്തകം) എന്ന ഹിജാബ് സമരത്തിലുയര്‍ത്തിയ മുദ്രാവാക്യത്തെ പരിഹസിക്കുകയാണ് അംബ്രീന്‍ സെയ്ദി ചെയ്തതെന്ന് പലരും ആരോപിക്കുന്നു. ‘താങ്കളിലും താങ്കളുടെ സുഹൃത്തിലും നാണക്കേട് തോന്നുന്നു….പക്ഷെ അള്ളാ രണ്ടു പേരെയും കൈകാര്യം ചെയ്യും. ആ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയില്‍ അഭിമാനം തോന്നൂുന്നു. തെറ്റായ വഴിയിലൂടെയുള്ള വളര്‍ത്തലില്‍ നിന്നും അള്ള ആ കുട്ടിയെ രക്ഷിക്കട്ടെ,’- ഇതായിരുന്നു ഒരു ട്വീറ്റ്.
‘ഇത് അഭിമാനിക്കാവുന്ന പെരുമാറ്റമല്ല. അള്ളായുടെ സന്തോഷത്തിന് വേണ്ടി ഹിജാബ് ധരിയ്‌ക്കുന്ന മുസ്ലിം ഒരിക്കലും ഇങ്ങിനെ പെറുമാറില്ല. ‘- മറ്റൊരു ഇസ്ലാം വാദി പറയുന്നു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മേല്‍ ഒരു ദുഷിച്ച സ്വാധീനമാണ് അമ്മ ചെലുത്തുന്നതെന്നാണ് മൂന്നാമത് ഒരു ഇസ്ലാംവിശ്വാസിയുടെ അഭിപ്രായം. കുട്ടിയെ ശരിയായ വഴിക്ക് അള്ളാ നയിക്കട്ടെ എന്നും ഇയാള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: