ലക്നൗ: റായ്ബറേലിക്ക് വികസനം കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്യുന്ന ഗാന്ധി കുടുംബം ഇതുവരെ ജില്ലയ്ക്കായി ഒന്നും ചെയ്തിട്ടില്ലെന്ന് ബിജെപി നേതാവ് അതിഥി സിംഗ്. ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം കോണ്‍ഗ്രസ് നേതൃത്വം വാചകമടിക്കാന്‍ മാത്രമാണ് വരുന്നതെന്ന് റായ്ബറേലി എംഎല്‍എ അതിഥി സിംഗ് ആരോപിച്ചു. റായ്ബറേലി നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് അതിഥി സിംഗ്.
‘സഹോദരിസഹോദര ജോഡികള്‍’ എല്ലാ തിരഞ്ഞെടുപ്പുകളിലും പഴയ പ്രസ്താവനകളും വാഗ്ദാനങ്ങളും തന്നെയാണ് നടത്തുന്നത്. കോണ്‍ഗ്രസിന് ഒന്നും ചെയ്യാനില്ല, അതിനാലാണ് റായ്ബറേലിയില്‍ നടക്കുന്ന ഏത് പ്രവര്‍ത്തനങ്ങളുടെയും അംഗീകാരം അവര്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ 60 വര്‍ഷത്തിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എത്ര തവണ റായ്ബറേലി സന്ദര്‍ശിച്ചുവെന്നും അതിഥി സിംഗ് ചോദിച്ചു. വാഗ്ദാനങ്ങള്‍ നല്കുന്നതില് മാത്രം കാര്യമില്ല. റായ്ബറേലിയിലെ ജനങ്ങള്‍ക്ക് എല്ലാമറിയാമെന്നും അതിഥി സിംഗ് വ്യക്തമാക്കി. യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ റായ്ബറേലി ജില്ലയിലെ ഭൂരിഭാഗം നിയമസഭാ സീറ്റുകളും ബിജെപി നേടുമെന്നും അവര്‍ പറഞ്ഞു.
അതേസമയം കോറോണ വ്യാപന ഘട്ടത്തില്‍ രോഗികള്‍ക്ക് ആശുപത്രി കിടക്കകള്‍ ഉറപ്പാക്കുകയും റായ്ബറേലിയില്‍ ഒ.പി.ഡി സ്ഥാപിക്കാന്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്ത കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ അതിഥി സിംഗ് പ്രശംസിച്ചു. റായ്ബറേലിയെ സഹായിക്കുമെന്ന വാഗ്ദാനവുമായി വരുന്ന പ്രിയങ്ക ഗാന്ധി വാദ്ര പ്രതിസന്ധി സമയത്ത് ഒരിക്കല്‍ പോലും റായ്ബറേലി സന്ദര്‍ശിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: