ശക്തി കൃഷ്ണന് എം.
അനുവദിക്കുക സ്വയം നിര്‍ണ്ണയം!
ബഹുസ്വരതയിലും സ്വത്വവ്യത്യാസം!
സ്വയം പൊതിയാനും ഇരുട്ട് തിന്നാനും
സ്വതന്ത്രമായ് സ്വയം അടച്ചിടാനും
മതത്തിന് കഠിനമാം നുകം ചുമക്കാനും
വിഴുപ്പിന് ഭാണ്ഡക്കെട്ടിറുക്കിപ്പിടിക്കാനും
വില കുറഞ്ഞൊന്നു സ്വയം ചമയാനും
അനുവദിക്കുക സ്വയം നിര്‍ണ്ണയം!
അവര്‍ക്കുവേണ്ടത് എടുത്തു കൊള്ളട്ടെ…
പക്ഷേ..
അധികം വൈകാതെ പരനിര്ണ്ണയത്തിനും
മടിയില്ലാക്കൂട്ടര് ഇവരെന്നറിയുക
അതിനെ വെല്ലുവാന്‍ കരുതലാവുക
അതിന്നായിനി നമ്മള് കരുത്ത് നേടുക
അടഞ്ഞ അധ്യായങ്ങള്‍ തുറക്കാതിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: