കീവ്: കിഴക്കന്‍ യുക്രെയ്നില്‍ റഷ്യ പരോക്ഷ യുദ്ധം ആരംഭിച്ചുവെന്ന് മുന്നറിയിപ്പുമായി അമേരിക്ക. ഡോണ്‍ബസ് മേഖലയില്‍ നിന്നും നിരന്തരം യുക്രെയ്ന് സൈനികര്‍ക്കുനേരെ ഷെല്ലാക്രമണം നടക്കുന്നുണ്ട്. ഇത് യുദ്ധത്തിന് മുന്നോടിയായുള്ള തയാറെടുപ്പാണ്. 2015ലെ വെടിനിര്‍ത്തലിനുശേഷം വിമതമേഖലയില്നിന്നുള്ള ഏറ്റവും കനത്ത ഷെല്ലാക്രമണമാണ് രണ്ടു ദിവസമായി നടക്കുന്നത്. ആയിരത്തിലധികം സ്ഫഫോടന ശബ്ദങ്ങള്‍ കേട്ടതായി നിരീക്ഷകര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
യുഎസിനെ വെല്ലുവിളിച്ച് റഷ്യ അല്പസമയത്തിനുള്ളില് ആണവസേനയുടെ അഭ്യാസം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഭൂഖണ്ഡാന്തര മിസൈലുകളുടെയും ക്രൂസ് മിസൈലുകളുടെയും പരീക്ഷണ വിക്ഷേപണം നടക്കുക. റഷ്യയുടെ സുരക്ഷാ ആവശ്യങ്ങളില്‍ യുഎസ് മുന്‍കയ്യെടുത്തു വ്യക്തമായ ഉറപ്പ് ലഭിച്ചാലേ പിന്മാറൂ എന്ന നിലപാട പുടില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ആണവസേനയുടെ അഭ്യാസം പ്രഖ്യാപിച്ചിരിക്കുന്നത്.
അമേരിക്കയുടെ ഉറപ്പ് കിട്ടാതെ ബെലാറൂസിലെ സേനാഭ്യാസം പൂര്‍ത്തിയായാലും അരലക്ഷത്തോളം വരുന്ന റഷ്യന്‍ സൈന്യം അവിടെ തുടര്‍ന്നേക്കും. യുക്രെയ്ന് അതിര്‍ത്തിയില്‍ റഷ്യ 1,90,000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നു യുഎസ് ഐക്യരാഷ്ട്രസംഘടന രക്ഷാസമിതിയെ അറിയിച്ചു. രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്പിലെ ഏറ്റവും വലിയ സൈനിക വിന്യാസമാണിത്. റഷ്യ പ്രകോപനം ഉണ്ടാക്കിയാല്‍ ഉടന്‍ തിരിച്ചടിക്കുമെന്നും യുഎസും നാറ്റോയും വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: