തിരുവനന്തപുരം : രാജ്ഭവനെ പുറത്തുനിന്നും നിയന്ത്രിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ആരും വരേണ്ടെന്ന് രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. രാജ്ഭവനെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കേണ്ട. കേരള സര്‍ക്കാരിന് അതിനാകില്ല. തനിക്ക് ഉത്തരം പറയേണ്ട ബാധ്യത രാഷ്ട്രപതിയോട് മാത്രമാണ്. നയപ്രഖ്യാപനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലേക്ക് പാര്‍ട്ടി റിക്രൂട്ട്മെന്റാണ് നടക്കുന്നത്. സ്റ്റാഫിനെ നിയമിക്കുന്നതില്‍ പാര്‍ട്ടി കേഡറെ വളര്‍ത്തുകയാണ്. രണ്ട് വര്‍ഷം കൂടുമ്പോള്‍ പേഴ്സണല്‍ സ്റ്റാഫുകളെ മാറ്റി നിയമിക്കുന്നുണ്ട്. ഇത് മൂലം സംസ്ഥാന സര്‍ക്കാരിന് വന്‍ ബാധ്യതയാണ് ഉണ്ടാകുന്നത്. 20ലധികം സ്റ്റാഫുകള്‍ മന്ത്രിമാര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ 11 പേഴ്സണല്‍ സ്റ്റാഫുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
പെന്ഷന് വേണ്ടിയാണ് പേഴ്സണല്‍ സ്റ്റാഫുകളെ രണ്ട് വര്‍ഷം കൂടുമ്പോള്‍ മാറ്റുന്നത്. ഈ രീതി റദ്ദാക്കണം. പൊതുജനങ്ങളുടെ പണമാണ് ഇതിലൂടെ നഷ്ടമാകുന്നത്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി വലിയൊരു തുകയാണ് സംസ്ഥാനത്തിന് ബാധ്യതയുണ്ടാക്കുന്നത്. നയ പ്രഖ്യാപനത്തില്‍ ഇത് ഉള്‍പ്പെടുത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
പൊതുഭരണ സെക്രട്ടറി സ്ഥാനത്ത് നിന്നും ജ്യോതിലാലിനെ മാറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ല. സംസ്ഥാന സര്‍ക്കാരാണ് നടപടി കൈക്കൊണ്ടതെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം മുന്‍ മന്ത്രി എ.കെ.ബാലന്റ പരാമര്‍ശം ബാലിശം ആണെന്നും അദ്ദേഹത്തിന് ഇപ്പോള്‍ പണിയൊന്നുമില്ല. അതിനാല്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുകയാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.
അതേസമയം നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷത്തിന്റെ നടപടിക്കെതിരേയും ആരിഫ് മുഹമ്മദ് ഖാന് വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആവശ്യമില്ലാതെ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കണ്ട് എങ്ങനെയാണ് പെരുമാറുന്നതെന്ന് അദ്ദേഹം പഠിക്കണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: