ശ്രീനഗര്‍ : ജമ്മുകശ്മീരിലുണ്ടായ ഏറ്റമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാ സൈന്യം വധിച്ചു. ഇന്ന് രാവിലെ ഷോപ്പിയാന്‍ സൈനപോരയില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്.
പ്രദേശത്ത് ഭീകരര്‍ ഒൡച്ചു താമസിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിനിടെ ഭീകരര്‍ സുരക്ഷാ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സൈന്യം തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
കൊല്ലപ്പെട്ട ഭീകരരെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. പ്രദേശത്ത് ഇപ്പോഴും ഭീകരരുടെ സാന്നിധ്യം ഉള്ളതായി സംശയമുണ്ട്. സൈന്യം തെരച്ചില്‍ നടത്തി വരികയാണ്.
അതിനിടെ കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റു. ക്വാജാ ബസാര്‍ മേഖലയിലാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ പോലീസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഭീകരന്‍ കശ്മീര്‍ താഴ്‌വര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദ റസിസ്റ്റന്‍സ് ഫ്രണ്ട്(ടിആര്‍എഫ്) എന്ന സംഘടനയിലെ പ്രവര്‍ത്തകന്‍ കഴിഞ്ഞാഴ്ച ജമ്മു കശ്മീര്‍ പോലീസിന്റെ പിടിയിലായിരുന്നു. ഇവര്‍ക്ക് പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നാണ് സൂചന. ജമ്മു പോലീസ് ഇതുസംബന്ധിച്ചുള്ള അന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: