എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ആര്‍ട്സ് കോളജുകളെ ഉള്‍ക്കൊള്ളുന്ന എംജി സര്‍വ്വകലാശാല സമ്പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്തു എന്നാണ് അവകാശവാദം. അതോടൊപ്പം ഫയലുകള്‍ പൂ
ര്‍ണമായി ഡിഡിഎഫ്എസ് സംവിധാനത്തിലേക്ക് മാറ്റി എന്നും പറയുന്നു. ഒരു വിദ്യാര്‍ഥി നിലവില്‍ സര്‍വ്വകലാ ശാലയിലെ ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ നല്‍കേണ്ട സാഹചര്യമില്ലെന്നാണ് അധികാരികള്‍ അവകാശപ്പെടുന്നത്. എല്ലാം സ്വന്തം നാട്ടില്‍ ഇരുന്നു ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ഇതിനപ്പുറം ഇനി എന്തുവേണം സന്തോഷിക്കാന്‍!
എന്നാല്‍ പലപ്പോഴും ഇത് പറയുന്നത്ര എളുപ്പമാകുന്നില്ല. പലതരം ഫീസുകള്‍ അറിയണമെന്നുണ്ടെങ്കില്‍ കവടി നിരത്തേണ്ട അവസ്ഥയാണ് സര്‍വ്വകലാശാല സൈറ്റില്‍ കയറിയാല്‍ വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാകുന്നത്. ഫീസ് അടച്ചത് തിരിച്ചു കിട്ടില്ലെന്ന് മുന്നറിയിപ്പും ഉണ്ട്. ഇതോടെ പണം നഷ്ടമാകുമെന്ന പേടിയില്‍ കുട്ടികള്‍ ഫീസ് അടച്ച് അപേക്ഷിക്കുന്നതിനായി നേരിട്ട് സര്‍വ്വകലാശാലയില്‍ എത്തുന്ന പതിവ് ഇപ്പോഴും തുടര്‍ക്കഥ. സര്‍വ്വകലാശാല വൈസ് ചാന്‍സലറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും അവകാശപ്പെടുന്നത് 90 ശതമാനം പ്രശ്നങ്ങളും ഓണ്‍ലൈന്‍ ആക്കി പരിഹരിച്ചു എന്നാണ്. എന്നാല്‍ ദിവസവും നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഓണ്‍ലൈന്‍ അപേക്ഷ യാഥാവിധം സമര്‍പ്പിക്കാന്‍ കഴിയാതെ കാമ്പസില്‍ എത്തുന്നത്. ഇവയ്‌ക്കെല്ലാം മാസങ്ങള്‍ക്കകം പരിഹാരം എന്ന് ഒരു വര്‍ഷം മുന്‍പ് അറിയിച്ചിട്ടും നടപടി ഒന്നും ആയിട്ടില്ല. സര്‍വ്വകലാശാലയിലെ പരീക്ഷാ ഭവനിലാണ് ഏറ്റവുമധികം കുട്ടികളെത്തുന്നത്. അതിനാല്‍ തന്നെ പരീക്ഷാ ഭവനിലെ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയാല്‍ തന്നെ ഒരുപരിധിവരെ നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാം. എന്നാല്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനങ്ങളെല്ലാം പാഴ്‌വാക്കായി മാറുകയാണ് .
പരീക്ഷാവിഭാഗം കമ്പ്യൂട്ടര്‍വത്കരണം നടത്തിയതിന് ശേഷം സിസ്റ്റം അഡ്മിനിസ്ട്രേറ്ററായി സ്ഥിരനിയമനം നല്‍കിയത് ജില്ലയിലെ ഒരു ഇടത് നേതാവിന്റെ ഉറ്റ ബന്ധുവിനാണ്. യോഗ്യതയ്‌ക്ക് പകരം ബന്ധുത്വം അധിക യോഗ്യതയായി കാണുന്ന ഇടതുപക്ഷ നയം തന്നെയാണ് സര്‍വ്വകലാശാലാ പരീക്ഷാ വിഭാഗത്തിന്റെ അപചയത്തിന് പ്രധാന കാരണം. സ്ഥിരം ജീവനക്കാര്‍ക്ക് പകരം പാര്‍ട്ടി അനുഭാവികളായ താത്കാലിക ജീവനക്കാരെ തിരുകി ക്കയറ്റുന്ന പതിവാണ് കാലങ്ങളായി ഇവിടെ നടക്കുന്നത്. യോഗ്യതയുള്ളവരുടെ അഭാവത്താല്‍ യഥാസമയം ഒരു പരീക്ഷാഫലവും ഇതുവരെ പൂര്‍ണമായി പുറത്തുവിടാന്‍ സാധിച്ചിട്ടില്ല.
ആദ്യം ഫലം പ്രഖ്യാപിച്ചു എന്ന് മേനിനടിക്കാനായി പാതി വെന്ത ഫലം ആണ് പലപ്പോഴും പുറത്ത് വിടുന്നതെന്ന ആക്ഷേപവും ശക്തമാണ്. ഫലം വന്നൂ എന്ന് പറഞ്ഞു കൈ ഒഴിയാന്‍ സാധിക്കുമെങ്കിലും പകുതിയിലധികം കുട്ടികള്‍ക്കും ഫലം അറിയാന്‍ സാധിക്കാറില്ല. ഇതു പിന്നീട് പോസ്റ്റ് റിസള്‍ട്ട് കറക്ഷനിലൂടെ തിരുത്തി നല്‍കുകയാണ് ചെയ്യുന്നത്. വളരെയേറെ അധ്വാനവും സമയ നഷ്ടവും ഇത് സൃഷ്ടിക്കുന്നുണ്ട്. ഫലപ്രഖ്യാപനം നടത്തുന്നതില്‍ ടാബുലേഷന്‍ സെക്ഷനുകള്‍ക്ക് ജോലി ഇല്ലെങ്കിലും പോസ്റ്റ് റിസള്‍ട്ട് കറക്ഷന്‍ സെക്ഷനുകളെ അമിത ജോലി ഭരണത്തിലേക്ക് ഇത് തള്ളിവിടുന്നു.
ഭരണപരമായ പരിചയക്കുറവുമൂലം പരീക്ഷാ കണ്‍ട്രോളര്‍ ഈ കാര്യത്തിലൊക്കെ മൂകസാക്ഷിയാവുകയാണെന്ന അഭിപ്രായം ജീവനക്കാര്‍ തന്നെ പ്രകടിപ്പിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ അല്പമെങ്കിലും നടപടിക്ക് ശ്രമിച്ചത് ഇപ്പോഴത്തെ രജിസ്ട്രാര്‍, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍ ആയിരുന്നപ്പോഴാണ്. അന്ന് അദ്ദേഹത്തിന് ഇക്കാര്യത്തില്‍ വേണ്ടത്ര പിന്തുണ ലഭിച്ചില്ല. അതുകൊണ്ടു തന്നെ പരീക്ഷാ കമ്പ്യൂട്ടര്‍ വിഭാഗം ഇപ്പോഴും പഴയ പടി താളംതെറ്റിയ നിലയില്‍ തുടരുന്നു.
നടക്കുന്നത് വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍
എംജി സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളില്‍ നിന്ന് ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരുടെ പരീക്ഷ, മാര്‍ക്ക് ലിസ്റ്റ്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എന്നീ കാര്യങ്ങളാണ് പരീക്ഷാഭവന്‍ പ്രധാനമായും ചെയ്യുന്നത്. ഇവ സമയബന്ധിതമായി തീര്‍ത്താല്‍ തന്നെ വിദ്യാര്‍ഥികള്‍ അനുഭവിച്ചു വരുന്ന തൊണ്ണൂറു ശതമാനം പ്രശ്നങ്ങളും അവസാനിക്കും.
പരീക്ഷാ വിഭാഗത്തിലെ കുറ്റമറ്റ സോഫ്റ്റ്‌വെയര്‍ വികസനത്തിന് രണ്ടോ മൂന്നോ കോടി രൂപ ചെലവഴിച്ചാല്‍ മതിയാകും. എന്നാല്‍ അതുനടക്കുന്നില്ല. പക്ഷേ, വന്‍കിട നിര്‍മാണങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയുമില്ലാതെ നടക്കുന്നുമുണ്ട്. ചുരുക്കത്തില്‍ വിദ്യാര്‍ഥികളെ സര്‍വ്വകലാശാല കാണുന്നത് കറവപ്പശുക്കളെപ്പോലെയാണ്. വിദ്യാര്‍ഥികളാണ് സര്‍വ്വകലാശാലയുടെ നിലനില്‍പ്പെന്ന പരിഗണനയില്ല. ഏകദേശം 35കോടി മുടക്കി നിര്‍മാണം പൂ
ര്‍ത്തിയാക്കിയ കണ്‍വര്‍ജന്‍സ് അക്കാദമികോംപ്ലക്സ് ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. അന്തര്‍ സര്‍വ്വകലാശാലാ കേന്ദ്രങ്ങളും ഇന്റര്‍ സ്‌കൂള്‍ കേന്ദ്രങ്ങളും ഇതിലേക്ക് മാറ്റും എന്നാണ് അറിയിച്ചിരുന്നത്. ഇത് പ്രവര്‍ത്തനം ആരംഭിക്കണമെങ്കില്‍ കോടിക്കണക്കിന് രൂപ ഇനിയും മുടക്കണം. ഇതിനോടകം പണി പൂര്‍ത്തിയായ പല വന്‍ കെട്ടിടങ്ങളും സര്‍വ്വകലാശാല കാമ്പസില്‍ നോക്കുകുത്തിയായി നില്‍ക്കുമ്പോള്‍ തന്നെ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങളും തകൃതിയാണ്.
പഴയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും പരീക്ഷാ ഭവനും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി കോടികള്‍ ചെലവ് വരുന്ന വന്‍ കെട്ടിട നിര്‍മാണം ഇപ്പോള്‍ നടന്നുവരുന്നു. സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനവും ആയി യാതൊരു ബന്ധവുമില്ലാത്ത അന്താരാഷ്‌ട്ര നിലവാരമുള്ള ലാബ് സമുച്ചയമാണ് ഇവിടെ നിര്‍മിക്കുന്നത്.
മണിക്കൂറുകള്‍ യാത്ര ചെയ്തു വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്കായി യാതൊരുവിധ അടിസ്ഥാന സൗകര്യവും ഒരുക്കാതെയാണ് ഇത്തരം ധൂര്‍ത്തുകള്‍ നടത്തുന്നത്. മുന്‍ ബജറ്റില്‍ പ്രഖ്യാപിച്ച പരീക്ഷാ ഭവനിലെ സന്ദര്‍ശകര്‍ക്കുളള വിശ്രമമുറി എവിടെയാണെന്നത് ഇതുവരെ അറിയില്ല. പരീക്ഷാ ഭവനില്‍ ഇന്‍ഫര്‍മേഷന്‍ കിയോസ്‌ക് സ്ഥാപിക്കുമെന്ന പ്രഖ്യാപനവും വെള്ളത്തില്‍ വരച്ച വരപോലെയായി.
വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്രദമായ പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കാതെ, തങ്ങള്‍ക്ക് പ്രയോജനമുള്ള പദ്ധതികള്‍ നടത്തുകയെന്നതാണ് ഇവിടുത്തെ അധികാരികളുടെ രീതി. വൈസ് ചാന്‍സലര്‍ ഉള്‍പ്പടെയുള്ള സര്‍വ്വകലാശാല അധികാരികള്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ കുറച്ചുകൂടി ശ്രദ്ധ കാണിച്ചിരുന്നെങ്കില്‍ ഒരു മാര്‍ക്ക് ലിസ്റ്റിനും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിനുമായി ഒന്നേകാല്‍ ലക്ഷത്തില്‍പ്പരം രൂപ കൈക്കൂലി വാങ്ങിയതു പോലുള്ള നാണക്കേടുകള്‍ ഒഴിവാക്കാമായിരുന്നു. എന്നാല്‍ അസ്ഥാനത്ത് ആല്‍ മുളച്ചാല്‍ അതും ഒരു തണലായി കണക്കാക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: