ന്യൂദല്‍ഹി: കര്‍ഷകര്‍ക്ക് ഉറപ്പായി പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന (പിഎംഎഫ്ബിവൈ) ഏഴാം വര്‍ഷത്തിലേക്ക്. വരാനിരിക്കുന്ന ഖാരിഫ് 2022 സീസണോടെ പിഎംഎഫ്ബിവൈ ആറു വര്‍ഷം തികയ്ക്കുകയാണ്. 2016 ഫെബ്രുവരി 18ന് ആണ് ഈ പദ്ധതി പ്രഖ്യാപിച്ച് നടപ്പാക്കി തുടങ്ങിയത്.
പ്രകൃതിദുരന്തം മൂലമുണ്ടാകുന്ന വിളനഷ്ടം /നാശം എന്നിവയ്ക്ക് കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പിഎംഎഫ്ബിവൈ ലക്ഷ്യമിടുന്നത്. പിഎംഎഫ്ബിവൈ ന് കീഴില്‍ 36 കോടിയിലധികം കര്‍ഷക അപേക്ഷകള്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട്. 2022 ഫെബ്രുവരി നാലുവരെയുള്ള കണക്ക് പ്രകാരം 1,07,059 കോടിയിലധികം രൂപയുടെ ക്ലെയിമുകള്‍ ഈ പദ്ധതി വഴി നല്‍കിയിട്ടുണ്ട്. കര്‍ഷകരുടെ സ്വമേധയാ പങ്കാളിത്തം സാധ്യമാക്കുന്ന തരത്തില്‍ 2020ല്‍ പദ്ധതി നവീകരിച്ചു.
ഏതെങ്കിലും പ്രകൃതി ദുരന്തം നടന്ന് 72 മണിക്കൂറിനുള്ളില്‍, ക്രോപ്പ് ഇന്‍ഷുറന്‍സ് ആപ്പ്, സിഎസ്സി സെന്റര്‍ അല്ലെങ്കില്‍ അടുത്തുള്ള കൃഷി ഓഫീസര്‍ മുഖാന്തരം വിളനാശം റിപ്പോര്‍ട്ട് ചെയ്യാന്‍ കര്ഷകന് സൗകര്യമൊരുക്കിയിട്ടുണ്ട്. നഷ്ടപരിഹാര തുക, അര്‍ഹതയുള്ള കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇലക്ട്രോണിക് രീതിയില്‍ കൈമാറ്റം ചെയ്യുന്നു. സംസ്ഥാന/ജില്ലാ തലത്തിലുള്ള പരാതി സമിതികള്‍ മുഖേന, കര്‍ഷകര്‍ക്ക് അവരുടെ പരാതികള്‍ താഴെത്തട്ടില്‍ സമര്‍പ്പിക്കാനും ഹെല്പ്പ്ലൈന്, ഇ മെയില്‍ ആശയവിനിമയം എന്നിവയിലൂടെ കര്‍ഷകരുടെ പരാതികള്‍ പരിഹരിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: