ഹരിപ്പാട്: കുമാരപുരത്ത് ആര്.എസ്.എസ്. പ്രവര്ത്തകന് ശരത് ചന്ദ്രനെ(26) വെട്ടിക്കൊന്ന കേസില്‍ ആറുപേര്‍ പിടിയില്‍. തൃക്കുന്നപ്പുഴ വലിയപറമ്പ് നിശാ നിവാസില്‍ കിഷോര്‍ (44) എരിക്കാവ് കൊച്ചു പുത്തന്‍ പറമ്പില്‍ സുമേഷ് (33) കുമാരപുരം പൊത്ത പള്ളി പീടികയില്‍ വീട്ടില്‍ ടോം പി.തോമസ് (26), പൊത്തപ്പള്ളി കടൂര്‍ വീട്ടില്‍ സുരുതി വിഷ്ണു(29) കുമാരപുരം എരിക്കാവ് കൊച്ച് പുത്തന്‍പറമ്പില്‍ സുമേഷ് (33) താമല്ലാക്കല്‍ പടന്നയില്‍ കിഴക്കതില്‍ ശിവകുമാര്‍ എന്നിവരെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.
നന്ദു പ്രകാശിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ആക്രമണം നടത്തിയത്. ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്നാണ് സംഘം യുവാവിനെ ആക്രമിച്ചകൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ഇവരെ പല ഇടങ്ങളില്‍ നിന്നാണ് പിടികൂടിയത്. തൃക്കുന്നപുഴ കിഴക്കേക്കര വടക്ക് വാര്യംകാട് ശരത് ഭവനത്തില്‍ ചന്ദ്രന് – സുനിത ദമ്പതികളുടെ മകന് ശരത് ചന്ദ്രനാണ് ബുധനാഴ്ച്ച രാത്രി 12 മണിയോടെ വെട്ടേറ്റ് മരിച്ചത്. ശരത്ത് ചന്ദ്രന്റെ സുഹൃത്ത് മനോജിനും വെട്ടേറ്റിട്ടുണ്ട്.
ബുധനാഴ്ച അര്‍ദ്ധരാത്രി കുമാരപുരം കാട്ടില്‍ മാര്‍ക്കറ്റ് കരിപ്പൂത്തറ ജംഗ്ഷന് സമീപമായിരുന്നു കൊല നടന്നത്. സംഭവത്തിന് പിന്നില്‍ സിപിഎം-ഡിവൈഎഫ്ഐ പിന്തുണയുള്ള ലഹരിമരുന്ന് സംഘമാണെന്നാണ്് ബിജെപി പറഞ്ഞു. നന്ദു പ്രകാശ് സിപിഎമ്മുകാരനാണെന്നും ബിജെപി പറഞ്ഞു. മാവേലിക്കരയിലും കഴിഞ്ഞ ദിവസങ്ങളില്‍ സമാനമായ സംഭവങ്ങള്‍ അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: