കൊച്ചി : കിഴക്കമ്പലത്ത് സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ട്വന്റി ട്വന്റി പ്രവര്ത്തകന് ദീപു മരിച്ചത് ലിവര്‍ സിറോസിസ് മൂലമെന്ന് എംഎല്‍എ പി.വി. ശ്രീനിജന്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതിന് മുമ്പേ മരണകാരണം പ്രഖ്യാപിച്ച എംഎല്‍എ ഏത് മെഡിക്കല്‍ കോളേജില്‍ നിന്നാണ് എംബിബിഎസ് പഠിച്ചതെന്നും രൂക്ഷ വിമര്‍ശനം.
വിളക്കണയ്ക്കല്‍ സമരവുമായി ബന്ധപ്പെട്ട് ദളിത് വിഭാഗത്തില്‍പ്പെട്ട ദീപുവിന് നേരെ ശനിയാഴ്ചയാണ് നാലംഗം സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിക്കുന്നത്. വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തിലാണ് ദീപുവിന് നേരെ ആക്രമണം ഉണ്ടായത്. പി.വി. ശ്രീനിജന്റെ നിര്‍ദ്ദേശ പ്രകാരമാണിതെന്നും ആരോപിക്കുന്നു.
പഞ്ചായത്തുകളിലെ വഴിവിളക്കുകള്‍ മികച്ചതാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കാനുദ്ദേശിച്ച സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതിയെ തകര്‍ക്കാന്‍ കുന്നത്തുനാട് എംഎല്‍എ ശ്രമിച്ചെന്ന് ആരോപിച്ച് നടത്തിയ വിളക്കണയ്ക്കല്‍ സമരത്തിത്തിനിടെയാണ് ദീപുവിന് മര്‍ദ്ദമേറ്റത്. ഒരു വീട്ടില്‍ പ്രചാരണം നടത്തി മടങ്ങുന്നതിനിടെ നാലംഗ സിപിഎം പ്രവര്‍ത്തകരെത്തി മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദീപു ആലുവയിലെ രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരിക്കുന്നത്. തിങ്കളാഴ്ച രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് കിഴക്കമ്പലത്തിന് അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് ദീപുവിനെ ആദ്യം പ്രവേശിപ്പിച്ചത്. ആന്തരികരക്തസ്രാവമുണ്ടെന്നും കൂടുതല്‍ ചികിത്സ വേണമെന്നും വ്യക്തമായതിനെത്തുടര്‍ന്ന് ദീപുവിനെ രാജഗിരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
പട്ടിയെപ്പോലെയാണ് ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചത്. സംഭവസ്ഥലത്തെത്തുമ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ ദീപുവിനെ കഴുത്തിന് കുത്തിപ്പിടിച്ച് ഇടിക്കുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനം തന്നെയാണ് ദീപുവിന്റെ മരണകാരണമെന്നും അവര്‍ ആരോപിക്കുന്നു.
പാവപ്പെട്ട ഒരാളുടെ പോലും മെക്കട്ട് പോലും കേറാന്‍ നിക്കാത്ത ദീപുവിനെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തി വീട്ടിലിരുത്തി. ചോര ഛര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിപിഎമ്മുകാരുടെ ഭീഷണി മൂലം രണ്ട് ദിവസം വൈകിയാണ് ചികിത്സ നല്കാന് സാധിച്ചത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ദീപുവിനെ ശസ്ത്രക്രിയയ്ക്കും വിധേയനാക്കിയിരുന്നു. പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റി. കുറച്ച് കഴിഞ്ഞപ്പോ പറഞ്ഞു വെന്റിലേറ്റര്‍ മാറ്റിയാല്‍ ആള് ബാക്കി ഉണ്ടാവില്ലെന്ന്. ബ്രെയിന്‍ ഡെത്തായി എന്നാ പറഞ്ഞത്. അങ്ങനെ രണ്ട് ദിവസം ആശുപത്രിയില്‍ കിടത്തി എംഎല്‍യാണ് ഇതിന് പിന്നിലെന്നും ട്വന്റി ട്വന്റി പ്രവര്‍ത്തകര്‍ ആരോപിച്ചു.
സമൂഹ മാധ്യമങ്ങളിലും ശ്രീനിജനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. എംഎല്‍എ ഏത് മെഡിക്കല്‍ കോളേജില്‍ നിന്നാണ് എംബിബിഎസ് പാസായത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതിന് മുമ്പേ മരണകാരണം പ്രഖ്യാപിച്ച എംഎല്‍എ ത്രികാല ജ്ഞാനിയാണെന്നും സിദ്ധയോഗിയാണ്. ഒരു വ്യക്തിയുടെ മരണത്തെ പോലും അപമാനിക്കാന്‍ തക്ക വികലമായ മാനസിക നിലയാണ് ശ്രീനിജനെന്നും രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നാല് സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കമ്പലം സ്വദേശികളും സിപിഎം പ്രവര്‍ത്തകരുമായ ബഷീര്‍, സൈനുദ്ദീന്‍, അബ്ദു റഹ്മാന്, അബ്ദുല്‍ അസീസ് എന്നിവരെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം, ഹരിജന പീഡനം എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: