തിരുവനന്തപുരം: സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ഉയര്‍ന്ന ശമ്പളത്തില്‍ എസ് എഫ് ഐ നേതാവിന്റെ എന്‍ജിഒയില്‍ ജോലി. പാലക്കാട് ആസ്ഥാനമായ ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (എച്ച്ആര്‍ഡിഎസ് ഇന്ത്യ)എന്ന എന്‍ജിഒയിലാണ് സ്വപ്ന സുരേഷ് ജോലിയില്‍ പ്രവേശിച്ചത്. മാസം 43000 രൂപയോളം ശമ്പളം ലഭിക്കും. ഈ മാസം 12നാണ് സ്വപ്നയ്‌ക്ക് നിയമനം നല്‍കികൊണ്ടുള്ള ഓഫര്‍ ലെറ്റര്‍ അയച്ചത്. . കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഡയറക്ടറായാണു പുതിയ നിയമനം. വിദേശത്ത് നിന്ന് പണമെത്തിക്കുന്നതാണ് ചുമതല
എസ് എഫ് ഐ മുന്‍ സംസ്ഥാന കമ്മറ്റി അംഗവും സംഘടനയുടെ മുഖപത്രമായ സ്റ്റുഡന്‍സിന്റെ ചീഫ് എഡിറ്ററുമായിരുന്ന അജികൃഷ്ണന്‍ സ്ഥാപിച്ചതാണ് സംഘടന. പാലക്കാട് ചന്ദ്രനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന കേരളം തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത്, ത്രിപുര, ഉത്തരാഖണ്ഡ്, അസം, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമീണ ആദിവാസി മേഖലയില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നു എന്നാണ് അവകാശപ്പെടുന്നത്.
ഗ്രാമീണരും ആദിവാസികളുമായ സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നില്‍ക്കുന്നവരുടെ ഉന്നമനം ലക്ഷ്യമിട്ട് 1997ലാണ് ഈ സൊസൈറ്റി സ്ഥാപിക്കപ്പെട്ടതെന്ന് ഇവരുടെ വെബ്‌സൈറ്റ് പറയുന്നു. ആദിവാസി ക്ഷേമം, ചെറുകിട വായ്പാ നിക്ഷേപ പദ്ധതികള്‍, സാധാരണക്കാര്‍ക്കുള്ള ഭവന പദ്ധതികള്‍, പട്ടുനൂല്‍ കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, പ്രകൃതി ദുരന്തങ്ങളില്‍ പെട്ടവര്‍ക്കുള്ള സഹായം എന്നിവയൊക്കെയാണ് ഈ സൊസൈറ്റിയുടെ പ്രവര്‍ത്തന മേഖല.
മുന്‍ കേന്ദ്രമന്ത്രി എസ് കൃഷ്ണകുമാര്‍ കുറച്ചു നാള്‍ സംഘടനയുടെ പ്രസിഡന്റാായിരുന്നു. പിന്നീട് പുറത്തായി. സേലത്തും ബ്രസീലിലും ആശ്രമങ്ങളുള്ള സ്വാമി ആത്മാനമ്പിയാണ് ഇപ്പോള്‍ പ്രസിഡന്റ്. അജികൃഷ്ണന്‍ തുടക്കം മുതല്‍ സെക്രട്ടറിയാണ്.പാല സ്വദേശിയായ അജി കൃഷ്ണന്‍ തൃപ്പൂണിത്തുറ സംഗീതകോളേജില്‍ വിദ്യാര്‍ത്ഥി ആയിരുന്നപ്പോള്‍ എബിവിപി പ്രവര്‍ത്തകരുമായി സംഘര്‍ഷമൂണ്ടാക്കിയതിന് കേസ് എടുത്തിരുന്നു.
വിദേശത്തു നിന്ന് ഉള്‍പ്പെടെ വലിയതോതില്‍ ഫണ്ട് സ്വീകരിക്കുന്ന സംഘടന കേന്ദ്ര സര്‍ക്കാരില്‍ സ്വാധീനമുള്ളവരെ കാലാകാലങ്ങളില്‍ സൊസൈറ്റിയുടെ പരിപാടികളില്‍ പങ്കെടുപ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ സിപിഎം നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് അജി കൃഷ്ണന്‍. സംഘടനയുടെ ചീഫ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ജോയ് മാത്യു സിപിഎമ്മി്‌ന്റെ നേതാവാണ്.എസ് എഫ് ഐ ഇടുക്കി ജില്ലാ കമ്മിറ്റി സെക്രട്ടറിയും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ ജോ.സെക്രട്ടറിയുമായിരുന്നു. സിപിഎമ്മിന്റെ ലോക്കല്‍ സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായിരുന്നു.
ഇടത് സഹയാത്രികനായ എ.എം. നസീര്‍ ആണ് ഫിനാന്‍ഷ്യല്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍. ദേശാഭിമാനി മുന്‍ ലേഖകനും വിവാദമായ വ്യാജരേഖ കേസില്‍ പ്രതിയുമായിരുന്ന എസ് ചന്ദ്രമോഹന്‍, എസ് എഫ് ഐ മുന്‍ തേതാവ് ചിറ്റാര്‍ പ്രസന്നന്‍, ആര്‍എസ്പി നേതാവായിരുന്ന സി സുഗണന്‍, കൈരളി ടിവി നോര്‍ത്ത് ആന്റ് ഈസ്റ്റ് ഇന്ത്യ മാര്‍ക്കറ്റിംഗ് തലവനായിരുന്ന സഞ്ചയ് മേനോന്‍ തുടങ്ങിയവര്‍ ഭാരവാഹികളാണ്
വൈദ്യുതി മന്ത്രി എം.എം.മണി പ്രളയ ദുരിതബാധിതരെ സഹായിക്കണമെന്ന് ആശ്യപ്പെട്ടതു പ്രകാരം ഇടുക്കിയില്‍ സംഘടന വീടുകള്‍ നിര്‍മ്മിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: