തിരുവനന്തപുരം: എന്‍എന്‍ പിള്ളയ്ക്ക് അര്‍ഹമായ സ്മാരകം സ്ഥാപിക്കണമെന്ന് ഡോ.ജോര്‍ജ് ഓണക്കൂര്‍. മലയാള നാടകവേദിയുടെ ആചാര്യന്മാരില് അഗ്രഗണ്യനായിരുന്നു എന്‍എന്‍ പിള്ള. അദേഹത്തിന് സ്മാരകമൊരുക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കണമെന്നും ജോര്‍ജ് ഓണക്കൂര്‍ ആവശ്യപ്പെട്ടു. കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിച്ച എന്‍ എന്‍ പിള്ള അനുസ്മരണ വെബ് ലൈന്‍ സാഹിത്യപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
എന്‍ എന്‍ പിള്ള ജന്മശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി അക്കാദമി സംഘടിപ്പിച്ച ഓണ്‍ലൈന്‍ പരിപാടിയില്‍ കേന്ദ്ര സാഹിത്യ അക്കാദമി മേഖല സെക്രട്ടറി മഹാലിംഗേശ്വര് സ്വാഗതമാശംസിച്ചു. അനശ്വര കവിയും മാധ്യമപ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മ അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി മലയാളം ഉപദേശകസമിതിയംഗം എല്‍വി ഹരികുമാര്‍ ആമുഖപ്രഭാഷണം നിര്‍വഹിച്ചു. പ്രശസ്ത നാടകകൃത്ത് ചന്ദ്രശേഖരന് തിക്കോടി മുഖ്യപ്രഭാഷണം നടത്തി.
മാധ്യമപ്രവര്‍ത്തകനും നിരൂപകനും സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ അധ്യക്ഷന്‍ കൂടിയായ ഡോ പോള്‍ മണലില്‍ അധ്യക്ഷത വഹിച്ച പ്രബന്ധാവതരണ സെഷനില്‍ എന്‍ എന്‍ പിള്ളയുടെ നാടകസിദ്ധാന്തങ്ങളെപ്പറ്റി പ്രൊഫ ടി എം ഏബ്രഹാമും അദ്ദേഹത്തിന്റെ അഭിനയജീവിതത്തെപ്പറ്റി ചലച്ചിത്ര നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ എ. ചന്ദ്രശേഖറും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: