തിരുവനന്തപുരം: കേരളത്തില്‍ പട്ടിക ജാതി പട്ടിക വര്‍ഗക്കാരോട് വലിയ അനീതിയാണ് നടക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ നല്കുന്ന പ്രൊപോസല്‍ അടിസ്ഥാനമാക്കിയാണ് തൊഴിലുറപ്പ് കൂലി വിതരണം. പ്രൊപോസല്‍ കാലാവധി അവസാനിക്കാറായാല്‍ അത് പുതുക്കാനായി സംസ്ഥാനങ്ങള്‍ അപേക്ഷ സമര്‍പ്പിക്കണം.
ഇന്ത്യയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂലി നല്‍കുന്നത് പട്ടികജാതി, പട്ടികവര്‍ഗ്ഗം, മറ്റുള്ളവര്‍ എന്ന മൂന്ന് കാറ്റഗറി അനുസരിച്ചാണ്. ജാതീയമായ വേര്‍തിരിവ് ആണ് ഇതെന്ന് ദുര്‍വ്യാഖ്യാനം ചെയ്യുന്നത് തെറ്റാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുക എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ കാറ്റഗറി തിരിച്ചിട്ടുള്ളത്. മൂന്ന് വിഭാഗങ്ങള്‍ക്ക് പ്രത്യേകമായാണ് കൂലി വിതരണം ചെയ്യുക.
സംസ്ഥാന സര്‍ക്കാരുകള്‍ നല്കുന്ന പ്രൊപോസല്‍ അടിസ്ഥാനമാക്കിയാണ് തൊഴിലുറപ്പ് കൂലി വിതരണം നടത്തുക. കേരള സര്‍ക്കാര്‍ പ്രൊപോസല്‍ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട പുതുക്കിയ പ്രൊപോസല്‍ നല്‍കാത്തതു കൊണ്ട് മാത്രമാണ് സംസ്ഥാനത്തെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് തൊഴിലുറപ്പ് കൂലി കുടിശ്ശിക സംഭവിച്ചിട്ടുള്ളതെന്നും സുരേന്ദ്രന് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.ആര് ഹരി, ജസ്റ്റിന് ജേക്കബ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: