ന്യൂദല്‍ഹി: കാനഡയില്‍ ‘ഫ്രീഡം ഫോര്‍ കോണ്‍വോയ് 2022’ പ്രക്ഷേഭത്തില്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്ന ജസ്റ്റിന്‍ട്രൂഡോയുടെ
നിലപാടിനെ നിശിതമായി വിമര്‍ശിച്ച് കാനഡ-ഇന്ത്യ ഗ്ലോബല്‍ ഫോറം. ജനാധിപത്യത്തിലൂടെ സമാധനപരമായ പ്രതിഷേധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാതൃകയാക്കുവാന്‍ ട്രൂഡോയോട് കാനഡ-ഇന്ത്യന്‍ ഗ്ലോബല്‍ ഫോറം പറഞ്ഞു. ഇന്ത്യയിലെ കര്‍ഷക സമരത്തിന് പിന്തുണ നല്കിയ വ്യക്തിയാണ് ജസ്റ്റിന് ട്രൂഡോ. കര്‍ഷക സമരം നടന്നപ്പോള്‍ ട്രൂഡോ ഇന്ത്യയക്ക് നല്കിയ ഉപദേശവും ഞങ്ങള്‍ ഈ അവസരത്തില്‍ ഓര്‍മ്മിക്കുന്നു. എന്നാല്‍ ഇപ്പോള്‍ സ്വന്തം രാജ്യത്ത് വാക്സിനെതിരെ ട്രക്ക് ഡ്രൈവര്‍മാര്‍ നടത്തുന്ന സമരത്തെ വളരെ ക്രൂരമായി അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ് ട്രൂഡോ. ഇതില്‍ വേദന രേഖപ്പെടുത്തി കാനഡ -ഇന്ത്യന്‍ ഗ്ലോബല്‍ ഫോറം.ഇത്തരം നടപടികള്‍ക്ക് പകരം ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൈകൊണ്ട സമാധനമാര്ഗ്ഗങ്ങള് ട്രൂഡോയും കൈക്കൊളളണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ ബിസിനസ്സ് ഓര്ഗനൈസേഷന് എന്നിവയുടെ അന്താരാഷ്ട്ര ബിസിനസ്സ് ശൃംഖലകളെ ബന്ധിപ്പിക്കുന്നതിനും, കെട്ടിപ്പടുക്കുന്നതിനും സഹായിക്കുന്ന സംഘടനയാണ് കാനഡ-ഇന്ത്യ ഗ്ലോബല്‍ ഫോം
പ്രതികരിക്കാൻ ഇവിടെ എഴുതുക: