തിരുവനന്തപുരം : തൊഴിലാളി യൂണിയന് പ്രശ്നങ്ങള്‍ക്ക് പിന്നാലെ മലബാര്‍ സിമന്റ്സ് എംഡി എം. മുഹമ്മദാലി ചുമതല രാജിവെച്ചു. രാജിക്കത്ത് വ്യവസായ വകുപ്പിന് കൈമാറിയിട്ടുണ്ട്. മാര്‍ച്ച് 31 വരെ മാത്രമേ പദവിയില്‍ തുടരുകയുള്ളൂവെന്നും കത്തില്‍ അറിയിച്ചിട്ടുണ്ട്. തൊഴിലാളി സംഘടനയായ സിഐടിയുമായുള്ള പ്രശ്നങ്ങളും സമ്മര്‍ദ്ദവും മൂലമാണ് രാജിവെച്ചൊഴിയുന്നതെന്നും സൂചനയുണ്ട്.
വ്യക്തിപരമായ കാരണങ്ങളാല്‍ ചുമതല ഒഴിയുകയാണെന്നാണ് മുഹമ്മദാലിയുടെ രാജിക്കത്തില്‍ കാരണമായി പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിട്ടില്ല. 2019ലാണ് മലബാര്‍ സിമന്റ്സ് എംഡിയായി മുഹമ്മദാലി ചുമതലയേറ്റത്. കമ്പനിയിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിസമ്മതിച്ചെന്ന് ആരോപിച്ച് അടുത്തിടെ ഭരണപക്ഷ തൊഴിലാളി സംഘടനയായ സിഐടിയു എംഡിയെ ഉപരോധിച്ചിരുന്നു.
കമ്പനിയിലെ ദിവസ വേതനക്കാരുടെ തൊഴില്‍ ദിനം 20 ആയിരുന്നത് 15 ആക്കി വെട്ടിക്കുറച്ചു. ശമ്പള വര്‍ദ്ധനവിനുള്ള നിര്‍ദ്ദേശം തടഞ്ഞുവെച്ചു.തൊഴിലാളി വിരുദ്ധ നിലപാടുകളാണ് മലബാര്‍ സിമന്റ്സ് എംഡി സ്വീകരിക്കുന്നത്. സ്ഥാപനത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ആരോപിച്ചാണ് സിഐടിയു പ്രതിഷേധം നടത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: